Print this page

അർഹരായ വിദ്യാർത്ഥികൾക്ക് അമൃതാ ടിവിയുടെ കൈത്താങ്ങ്

പ്രസ് ക്ലബ് തിരഞ്ഞെടുത്ത രാജാജി നഗറിലെ കുട്ടികൾക്കും സ്കൂൾ കിറ്റ് നൽകി

തിരുവനന്തപുരം: പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന അമൃത ടിവിയുടെ 'ഈ ക്ലാസിൽ ഞാനുമുണ്ട് ' എന്ന പദ്ധതിയുടെ രണ്ടാം എഡിഷന് വിജയകരമായ സമാപനം. ആദ്യ എഡിഷനിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ടാബുകളാണ് വിതരണം ചെയ്തതെങ്കിൽ രണ്ടാം എഡിഷനിൽ പഠനോപകരണങ്ങളാണ് നൽകിയത്. തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന സമാപന ചടങ്ങ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ , സ്വാമി ശിവാമൃതാനന്ദപുരി, പ്രസ്ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സും തദ്ദേശസ്ഥാപനങ്ങളും പ്രസ് ക്ലബും ചേർന്നാണ് വിവിധ ജില്ലകളിലെ അർഹരായ വിദ്യാർത്ഥികളെ തെരഞ്ഞെടുത്തത്. മന്ത്രിക്കും കമ്മീഷണർക്കും സ്വാമിജിയ്ക്കും പ്രസ്ക്ലബ് പ്രസിഡന്റിനും അമൃതാ ടിവി ചീഫ് ക്രിയേറ്റീവ് ഹെഡ് ശ്യാമപ്രസാദ് സ്നേഹോപഹാരം നൽകി. അമൃത ടി വി കൺസൾട്ടിംഗ് എഡിറ്റർ ജെ എസ് ഇന്ദുകുമാർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ബിസിനസ് ഹെഡ് ആർ ശിവകുമാർ സ്വാഗതം പറഞ്ഞു. പ്രസ്ക്ലബ് പ്രസിഡന്റ് എം രാധാകൃഷ്ണൻ ആശംസാ പ്രസംഗം നടത്തി.
Rate this item
(0 votes)
Author

Latest from Author