Print this page

കെ എസ് ആർ ടി സി ബസ് ക്ലാസ് മുറിയായി;പഠന വണ്ടി ഉത്ഘാടനം ചെയ്തു

KSRTC bus becomes a classroom; Study train inaugurated KSRTC bus becomes a classroom; Study train inaugurated
തിരുവനന്തപുരം മണക്കാട് ഗവർമെന്റ് ടി ടി ഐയിൽ കെ എസ് ആർ ടി സി ബസ് ക്ലാസ് മുറിയായി. പഠന വണ്ടിയുടെ ഉത്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഗതാഗതമന്ത്രി അഡ്വക്കേറ്റ് ആന്റണി രാജു അധ്യക്ഷനായിരുന്നു.
താൽക്കാലിക സംവിധാനം ആണെങ്കിലും കെഎസ്ആർടിസി ബസിൽ ക്ലാസ് മുറി ഒരുക്കുന്നതിനെ പരിഹസിച്ചവർക്കുള്ള മറുപടിയാണ് സുസജ്ജമായ പഠന വണ്ടി എന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. നാസയെക്കാൾ വലിയ കണ്ടുപിടുത്തം എന്ന് പരിഹസിച്ചവർ ഈ ക്ലാസ് മുറി കാണാൻ വരണമെന്ന് അഡ്വക്കറ്റ് ആന്റണി രാജുവും പറഞ്ഞു.
സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസ് ക്ലാസ് റൂം ആണിത്. കുട്ടികള്‍ക്ക് കളിക്കാനും അക്ഷരം പഠിക്കാനും ഒക്കെ സാധിക്കുന്ന രീതിയിലാണ് ക്ലാസ് റൂം ക്രമീകരിച്ചിരിക്കുന്നത്. എ.സി സംവിധാനവും ക്ലാസ് മുറിയില്‍ ഒരുക്കിയിട്ടുണ്ട്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam