Print this page

മൂന്നിരട്ടി വരുമാനം ലക്ഷ്യമിട്ട് ജാരോ എജ്യുക്കേഷന്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ എഡ്ടെക് സ്ഥാപനമായ ജാരോ എജ്യുക്കേഷന് 2022-23 സാമ്പത്തിക വര്ഷം അവസാനത്തോടെ 300 കോടി രൂപ വരുമാനം ലക്ഷ്യമിടുന്നു. 2021-22 സാമ്പത്തിക വര്ഷവുമായി താരതമ്യം ചെയ്യുമ്പോള് 200 ശതമാനം വര്ധനവാണ് കമ്പനി ലക്ഷ്യമിടുന്നത്. 2021-22 സാമ്പത്തിക വര്ഷം 100 കോടി രൂപയുടെ വരുമാനമാണ് കമ്പനി പ്രഖ്യാപിക്കാനിരിക്കുന്നത്.
കമ്പനിയുടെ ആകെ വരുമാനം മുന് സാമ്പത്തിക വര്ഷത്തേക്കാള് 300 ശതമാനം വര്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സാമ്പത്തിക വര്ഷം 21-22ല് മൊത്തം വരുമാനം 100 ശതമാനം വളര്ന്നു. സാമ്പത്തിക വര്ഷം 2021 മുതല് 2022വരെ ജാരോ എജ്യുക്കേഷന്റെ പഠിതാക്കളുടെ അടിത്തറയില് 150 ശതമാനം വളര്ച്ചയാണ് കണ്ടത്. 2022 സാമ്പത്തിക വര്ഷം ഇത് 200 ശതമാനം കടക്കുമെന്നാണ് പ്രവചനം. ഇതിനായി മാര്ക്കറ്റിങ്, ഹ്യൂമണ് റിസോഴ്സസ്, ഡിജിറ്റല് നവീകരണം, സാങ്കേതിക അടിസ്ഥാന സൗകര്യം, ഉപഭോക്തൃ അനുഭവം തുടങ്ങിയവ കേന്ദ്രീകരിച്ചാണ് ചെലവിടല്.
കഴിഞ്ഞ സാമ്പത്തിക വര്ഷത്തില് തങ്ങളുടെ വരുമാനം 100 ശതമാനം വര്ധിച്ചു, പിന്നെയും 100 കോടി കൂടി വരുമാനം നേടിയിട്ടുണ്ട്, എന്നാല് സാമ്പത്തിക വര്ഷം 23 അവസാനിക്കുമ്പോള് വരുമാനം 300 കോടിയിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ലാഭമുള്ള സ്വയം പര്യാപ്ത കമ്പനിയെന്ന നിലയില് ജാരോ എജ്യുക്കേഷന് വളര്ച്ചയ്ക്ക് ഉത്തേജനം നല്കുന്നുവെന്നും ഭാവിയില് എഡ്ടെക്ക് വിപണിയില് നിര്ണായക പങ്കു വഹിക്കുമെന്നും ജാരോ എജ്യുക്കേഷന് സിഇഒ രഞ്ജിത രാമന് പറഞ്ഞു.
അടുത്ത സാമ്പത്തിക വര്ഷത്തേക്ക് മാര്ക്കറ്റിങിനായി 100 കോടി ചെലവിടുമെന്ന് നേരത്തെ ജാരോ എജ്യുക്കേഷന് പ്രഖ്യാപിച്ചിരുന്നു. കോര്പറേറ്റ് ഓഫറുകള്, പ്രോഗ്രാം പോര്ട്ട്ഫോലിയോ വിപൂലീകരണം, ബ്രാന്ഡ് ബോധവല്ക്കരണ പ്രചാരണം, ആഗോള തലത്തില് പുതിയ പഠിതാക്കളെ കണ്ടെത്തല് തുടങ്ങിയവയ്ക്കാണ് ബജറ്റ് അലോക്കേഷന്. ബഹു വ്യവസായങ്ങളും ആഗോള പങ്കാളി ഓഫറുകളും ഉള്പ്പെടുത്തുന്നതിനായി അതിന്റെ പ്രോഗ്രാം തെരഞ്ഞെടുക്കലുകള് വിപുലീകരിക്കുന്നതിനായി ഈ പ്രചാരണം പ്രയോജനപ്പെടുത്തും.
ലോകത്ത് ഏഴാം റാങ്കുള്ള ക്യൂഎസ് സ്ഥാപനമായ (2022) ലണ്ടനിലെ ഇംപീരിയല് കോളജ് ബിസിനസ് സ്കൂളുമായി സഹകരിച്ച് തുടര്ച്ചയായി പത്താം അന്താരാഷ്ട്ര പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ട് എഡ്ടെക് സ്ഥാപനം നാഴിക കല്ല് കുറിച്ചു. ഉന്നത റാങ്കുള്ള ആഗോള ഇന്സ്റ്റിറ്റിയൂഷനായ സ്വിസ് സ്കൂള് ഓഫ് മാനേജ്മെന്റുമായി സഹകരിച്ച് സി-സ്യൂട്ട് പ്രൊഫഷണലുകള്ക്കായി ഡോക്ടറേറ്റ് പ്രോഗ്രാമുകളും ജാരോ എജ്യുക്കേഷന് അവതരിപ്പിക്കുന്നുണ്ട്. വര്ഷങ്ങളായി, ജാരോ എജ്യുക്കേഷന് വിവിധ മേഖലകളിലായി മൂന്ന് ലക്ഷത്തിലധികം കരിയറുകള് മാറ്റിമറിക്കുകയും ഗുണനിലവാരമുള്ള എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പ്രോഗ്രാമുകള് ഉപയോഗിച്ച് വര്ക്കിങ് പ്രൊഫഷണലുകളുടെ കഴിവുകള് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ജാരോ എജ്യുക്കേഷനെ കുറിച്ച്
ഇന്ത്യയിലെ ഏറ്റവും വിശ്വാസ്തമായ ഓണ്ലൈന് ഉന്നത വിദ്യാഭ്യാസ കമ്പനിയാണ് ജാരോ എജ്യൂക്കേഷന്. എക്സിക്യൂട്ടീവ് വിദ്യാഭ്യാസ രംഗത്ത് മുന് നിരയിലുള്ള സ്ഥാപനം 2009ല് ഡോ. സഞ്ജയ് സാലുംഖെയാണ് സ്ഥാപിച്ചത്. അന്നു മുതല് ലാഭകരമായി പ്രവര്ത്തിക്കുന്നു. സ്വയം പര്യാപ്തവുമാണ്.
വിവിധ രംഗങ്ങളിലും വ്യവസായങ്ങളിമുള്ള സംരഭകര്ക്കും വര്ക്കിങ് പ്രൊഫഷനലുകള്ക്കും എന്ട്രി തലം മുതല് സി-സ്യുട്ട് തലം വരെയുള്ള ആവശ്യമായ എക്സിക്യൂട്ടീവ് വിദ്യാഭ്യാസം നല്കുന്നു. ഓണ്ലൈന് വിദ്യാഭ്യാസത്തിന്റെ മുഖഛായ മാറ്റിയതിനു അംഗീകാരം നേടിയ ജാരോ എജുക്കേഷന് ഉന്നത സ്ഥാപനങ്ങളുമായി സഹകരിച്ച് 28ലധികം മാനേജ്മെന്റ്, ടെക്നോളജി പ്രോഗ്രാമുകള് വാഗ്ദാനം ചെയ്യുന്നു.
ഐഐഎം അഹമ്മദാബാദ്, ഐഐഎം കോഴിക്കോട്, തിരുച്ചിറപ്പള്ളി, ഐഎംടി ഗാസിയാബാദ്, റോത് മാന് സ്കൂള് ഓഫ് മാനേജ്മെന്റ് (യൂണിവേഴ്സിറ്റി ഓഫ് ടോറന്റോ ), ലണ്ടന് ഇംപീരിയല് കോളജ് ബിസിനസ് സ്കൂള് തുടങ്ങി ഇന്ത്യയിലും ആഗോളത്തലത്തിലുമുള്ള പ്രമുഖ സ്ഥാപനങ്ങള്ക്ക് മാനേജ്മെന്റ്, ടെക്നോളജി അധിഷ്ഠിത ഓണ്ലൈന് പ്രോഗ്രാമുകള് വികസിപ്പിക്കുന്നതിനു സൗകര്യം ഒരുക്കുന്നുണ്ട്.
ആക്സെഞ്ച്വര്, അമേരിക്കന് എക്സ്പ്രസ്, ആക്സിസ് ബാങ്ക്, ടെക് മഹിന്ദ്ര തുടങ്ങി 800ലധികം കോര്പറേറ്റുകളുമായും സഹകരിക്കുണ്ട്. ശക്തമായ ഡൊമെയ്ന് വൈദഗ്ധ്യവും ഓണ്ലൈന് പ്രോഗ്രാമുകളിലേക്കുള്ള ഉള്ക്കാഴ്ചയും ഉപയോഗിച്ച്, ജാരോ എജ്യുക്കേഷന് ഇന്ത്യയിലുടനീളമുള്ള 30+ ലേണിംഗ് സെന്ററുകളിലൂടെ കഴിഞ്ഞ 12 വര്ഷത്തിനിടെ 3 ലക്ഷത്തിലധികം പ്രൊഫഷണലുകളുടെ കരിയര് മാറ്റിമറിച്ചു.കൂടുതല് വിവരങ്ങള്ക്ക് സന്ദര്ശിക്കുക: https://www.jaroeducation.com
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam