Print this page

ഓണ്‍ലൈന്‍ സ്‌കൂള്‍ ക്വിസ് 'ദ ക്ലാസ് ആക്ട്' ജനുവരി 23ന് ആരംഭിക്കും

The online school quiz 'The Class Act' will start on January 23 The online school quiz 'The Class Act' will start on January 23
കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌കൂള്‍ ക്വിസായ 'ദ ക്ലാസ് ആക്ടി' ന് ജനുവരി 23ന് തുടക്കമാവും. ഇന്ത്യയിലുടനീളം ഒന്നു മുതല്‍ 12 വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസില്‍ പങ്കെടുക്കാവുന്നതാണ്. വിവിധ പൊതുവിഷയങ്ങളെ അടിസ്ഥാനമാക്കി നടക്കുന്ന ക്വിസിന്റെ ഗ്രാന്റ് ഫിനാലെ റിപ്പബ്ലിക് ദിനത്തില്‍ നടക്കും. ദി ക്വിസ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപക അംഗവമായ ഡോ. നവീന്‍ ജയകുമാര്‍, എച്ച് ടി ലാബ്‌സ് സിഇഒ അവിനാഷ് മുദലിയാര്‍ തുടങ്ങിയവര്‍ ക്വിസ് മാസ്റ്റര്‍മാരായെത്തും. രജിസ്‌ട്രേഷന്‍ ജനുവരി 23ന് രാവിലെ 10 മണിക്ക് അവസാനിക്കും.
ഒരു സ്‌കൂളില്‍ നിന്ന് എത്ര വിദ്യാര്‍ത്ഥികള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം htschool.hindustantimes.com/the-classact-republicday-quiz/ എന്ന ലിങ്കില്‍ ലഭിക്കുന്നതാണ്. ക്വിസുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലോ ഈ മെയില്‍ ഐഡിയിലോ അറിയിക്കും.
പ്രിലിംസ്, ഫൈനല്‍ എന്നീ രണ്ട് റൗണ്ടുകളില്‍ ജൂനിയര്‍ (1-5 ക്ലാസ്), സീനിയര്‍ (6-12 ക്ലാസ്്) വിഭാഗങ്ങളിലായാണ് ക്വിസ് നടക്കുക. ക്വിസ്സിസ് പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന പ്രിലിംസ് 23ന് 11 മണിക്ക് നടക്കും. ഇതിന്റെ ലിങ്ക് വിദ്യാര്‍ത്ഥികള്‍ക്ക് മെയിലായി ലഭിക്കും. 11 മുതല്‍ 11.45 വരെ നിശ്ചിത സമയത്തേക്ക് മാത്രമാണ് ലിങ്ക് സജ്ജീവമായിരിക്കുക. പ്രിലിംസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മികച്ച 100 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഫൈനലില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ജൂനിയര്‍ വിഭാഗത്തില്‍ മികച്ച 20 വിദ്യാര്‍ത്ഥികള്‍ക്ക് ആമസോണിന്റെ വൗച്ചറുകള്‍ ലഭിക്കും. ക്വിസ് മാസ്റ്റര്‍മാരുടെ വിധി അന്തിമമായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട ഫൈനലിസ്റ്റുകള്‍ക്ക് ക്വിസ് മാസ്റ്റര്‍മാരോട് സംവദിക്കാനവസരം ലഭിക്കും. ഹിന്ദുസ്ഥാന്‍ െൈടംസ് സംഘടിപ്പുന്ന ഓണ്‍ലൈന്‍ ക്വിസ്സില്‍ 1.25 ലക്ഷം രൂപയുടെ ആമസോണ്‍ വൗച്ചറുകളും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.
ക്വിസ് എന്നത് ഒരു കായിക വിനോദമാണ്. ഐക്യു പരീക്ഷിക്കുന്നതിനു വേണ്ടിയല്ല എന്ന് ഡോ. നവീന്‍ ജയകുമാര്‍ പറയുന്നു. ഇത് പ്രായോഗികമായി ഉപയോഗമുള്ളതോ അല്ലാത്തതോ ആയ, എല്ലായപ്പോഴും രസകമായ അറിവുകളുടെ ശകലങ്ങളുള്ള കായികവിനോദമാണ്. എല്ലാ കായികവിനോദങ്ങളും പോലെ ഇതും പരിശീലനത്തിലൂടെ മികച്ചതാക്കി മാറ്റാമെന്നും അദ്ദേഹം പറയുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam