Print this page

എല്‍എസ്എസിയുടെ ലോ സ്കൂള്‍ അഡ്മിഷന്‍ ടെസ്റ്റ് 2022 ജനുവരി, മെയ് മാസങ്ങളില്‍

LSSAC Law School Admission Test 2022 in January and May LSSAC Law School Admission Test 2022 in January and May
കൊച്ചി: നിയമ വിദ്യാഭ്യാസം ലക്ഷ്യമിടുന്നവര്‍ക്കുള്ള ലോ സ്കൂള്‍ അഡ്മിഷന്‍ ടെസ്റ്റ്-ഇന്ത്യ 2022നുള്ള തീയതികള്‍ ലോ സ്കൂള്‍ അഡ്മിഷന്‍ കൗണ്‍സില്‍ (എല്‍എസ്എസി) പ്രഖ്യാപിച്ചു. 2022 ജനുവരി, മെയ് മാസങ്ങളില്‍ രണ്ടുഘട്ടങ്ങളിലായി ഓണ്‍ലൈനായാണ് പരീക്ഷ നടക്കുക. 2022 ജനുവരി 15ന് ഒന്നിലധികം സ്ലോട്ടുകളിലായും, 2022 മെയ് 9 മുതല്‍ ഒന്നിലധികം ദിവസങ്ങളില്‍ വിവിധ സ്ലോട്ടുകളിലായും പരീക്ഷ സംഘടിപ്പിക്കും. പരീക്ഷയ്ക്ക് നിരവധി പേരെ പ്രതീക്ഷിക്കുന്നതിനാലാണ് ഈ സജ്ജീകരണം. https://www.discoverlaw.in/register-for-the-test എന്ന ലിങ്ക് സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍ക്ക് എല്‍എസ്എടി-ഇന്ത്യ 2022ന് രജിസ്റ്റര്‍ ചെയ്യാം.
എല്‍എസ്എടി 2022 എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് 53 മെറിറ്റ് സ്കോളര്‍ഷിപ്പുകളും 3 എസ്സേ സ്കോളര്‍ഷിപ്പുകളും നല്‍കുമെന്ന് എല്‍എസ്എസി ഗ്ലോബല്‍ അറിയിച്ചു.
എല്‍എസ്എസി ഗ്ലോബലുമായി സഖ്യമുള്ള ലോ കോളജുകളില്‍ അണ്ടര്‍ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്‍എസ്എടി-ഇന്ത്യ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന 50 പേര്‍ 15,000 രൂപ മുതല്‍ 2 ലക്ഷം രൂപവരെയുള്ള 50 സ്കോളര്‍ഷിപ്പുകളില്‍ ഏതെങ്കിലും ഒന്ന് നേടാന്‍ യോഗ്യത ഉണ്ടാകും. ഇതിന് പുറമെ പി.ജി പ്രോഗ്രാമിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന എല്‍എസ്എടി-ഇന്ത്യ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആദ്യ മൂന്ന് പേര്‍ 1 മുതല്‍ 2 ലക്ഷം വരെയുള്ള മൂന്ന് സ്കോളര്‍ഷിപ്പുകള്‍ നേടുന്നതിനും യോഗ്യത ഉണ്ടാകും.
എസ്സേ മത്സരത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഷംനാട് ബഷീര്‍ അക്സ്സസ് ടു ജസ്റ്റിസ് സ്കോളര്‍ഷിപ്പ്. മത്സര വിജയികള്‍ക്ക് 1 മുതല്‍ 2 ലക്ഷം രൂപ വരെയുള്ള മൂന്ന് സ്കോളര്‍ഷിപ്പുകള്‍ ലഭിക്കും. ഈ സ്കോളര്‍ഷിപ്പുകള്‍ക്ക് പുറമേ, എല്‍എസ്എസി ഗ്ലോബലുമായി സഖ്യമുള്ള ലോ കോളജുകള്‍ പ്രത്യേക സ്കോളര്‍ഷിപ്പുകളും നല്‍കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam