Print this page

മാറുന്ന കേരളത്തിലെ തൊഴിൽ അന്തരീക്ഷം വെളിപ്പെടുത്തുന്ന " തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ" പ്രകാശനം ചെയ്ത് മന്ത്രി വി ശിവൻകുട്ടി

Minister V Sivankutty releases "Employment figures at a glance" revealing the changing working environment in Kerala Minister V Sivankutty releases "Employment figures at a glance" revealing the changing working environment in Kerala
സംസ്ഥാനത്തെ തൊഴിലുടമ - തൊഴിലാളി സൗഹൃദ അന്തരീക്ഷം കൂടുതൽ മെച്ചപ്പെടുന്നുവെന്ന് വ്യക്തമാക്കി തൊഴിൽ വകുപ്പിന്റെ പഠനം. "തൊഴിൽ കണക്കുകൾ ഒറ്റനോട്ടത്തിൽ " എന്ന പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. പഠനത്തിന്റെ പുസ്തകരൂപം തൊഴിൽ മന്ത്രി വി ശിവൻകുട്ടി ലേബർ കമ്മീഷണർ എസ് ചിത്ര ഐ എ എസിന് നൽകി നിർവഹിച്ചു.
രജിസ്റ്റർ ചെയ്ത പ്ലാന്റഷനുകളുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 2.89 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്. തോട്ടം മേഖലയിൽ അസുഖ ആനുകൂല്യം നേടിയവരുടെ എണ്ണത്തിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ 25.32 ശതമാനം വർധനവുണ്ടായി. തോട്ടം മേഖലയിൽ പ്രസവാനുകൂല്യം ആയി സ്ത്രീകൾക്ക് അഞ്ചുവർഷത്തിനിടെ 152.98 ശതമാനം അധിക തുക ആനുകൂല്യമായി നൽകി എന്നും പഠനം വെളിപ്പെടുത്തുന്നു.
കുറഞ്ഞ വേതനം നിശ്ചയിച്ചിട്ടുള്ള 80 തൊഴിൽ ഷെഡ്യൂളുകളും ഈ പ്രസിദ്ധീകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ തൊഴിൽ നിയമങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകളും വിശദമായ അവലോകനവും പ്രസിദ്ധീകരണത്തിലുണ്ട്. ലേബർ കമ്മിഷണറേറ്റിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗമാണ് പ്രസിദ്ധീകരണം തയ്യാറാക്കിയത്‌. തൊഴിൽ വകുപ്പിന്റെ തൊഴിൽ ക്ഷേമ രംഗം എന്ന മാഗസിന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam