Print this page

പൊതു വിദ്യാഭ്യാസ വകുപ്പിൽ 50 സ്കൂൾ കെട്ടിടങ്ങൾ നിർമ്മിക്കാൻ 46 കോടി രൂപയുടെ ഭരണാനുമതി; അടിസ്ഥാനസൗകര്യ വികസനത്തിന് തുടർന്നും മുൻഗണനയെന്ന് മന്ത്രി വി ശിവൻകുട്ടി

Administrative sanction of `46 crore for construction of 50 school buildings in Public Education Department; Minister V Sivankutty said that infrastructure development will continue to be a priority Administrative sanction of `46 crore for construction of 50 school buildings in Public Education Department; Minister V Sivankutty said that infrastructure development will continue to be a priority
പൊതു വിദ്യാഭ്യാസ വകുപ്പിൽ 50 സ്കൂൾ കെട്ടിടങ്ങൾക്ക് ഭരണാനുമതി നൽകിയതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. നടപ്പ് സാമ്പത്തിക വർഷത്തിൽ സ്കൂൾ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് നൽകുന്ന ആദ്യഘട്ട അനുമതി ആണ് ഇത്. മൊത്തം 46 കോടി രൂപയുടെ ഭരണാനുമതി ആണ് ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ വകുപ്പ് നൽകിയത്.
50 കെട്ടിടങ്ങളും വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിക്കുക. എല്ലാ ജില്ലകളിൽ നിന്നുമുള്ള സ്കൂളുകൾക്ക് ഇതിൽ പ്രാതിനിധ്യമുണ്ട്. എംഎൽഎമാരുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് സ്കൂളുകൾക്ക് കെട്ടിടങ്ങൾ അനുവദിച്ചത്. അടുത്ത ഘട്ടങ്ങളിലായി കൂടുതൽ സ്കൂളുകൾക്ക് കെട്ടിടം നിർമ്മിക്കാൻ ഭരണാനുമതി നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിന് തുടർന്നും മുൻഗണന നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളും എത്തിക്കാൻ വേണ്ട നടപടികൾ എടുക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam