Print this page

ചെമ്പഴന്തി യിൽ 25 കോടി രൂപ ചെലവഴിച്ച‌് അന്താരാഷ്ട്ര നിലവാരമുള്ള ഡിജിറ്റൽ മ്യൂസിയവും ഹൈടെക‌് കൺവൻഷൻ സെന്ററും വരുന്നു

chempazhanthy digital museum chempazhanthy digital museum

തിരു:ശ്രീനാരായണഗുരുവിനെ അറിയാനും പഠിക്കാനും ദർശനങ്ങൾ ഉൾക്കൊള്ളാനും ചെമ്പഴന്തി യിൽ 25 കോടി രൂപ ചെലവഴിച്ച‌് അന്താരാഷ്ട്ര നിലവാരമുള്ള ഡിജിറ്റൽ മ്യൂസിയവും ഹൈടെക‌് കൺവൻഷൻ സെന്ററും വരുന്നു. ചെമ്പഴന്തി ഗുരുകുലത്തിൽ ടൂറിസം വകുപ്പ‌് നിർമിക്കുന്ന ലോ കോത്തര ഡിജിറ്റൽ മ്യൂസിയത്തിന്റെയും കൺവൻഷൻ സെന്ററിന്റെയും നിർമാണത്തിന‌് 31ന‌് തുടക്കമാകും. ആദ്യഘട്ടത്തിൽ 10 കോടി രൂപയാണ‌് അനുവദിച്ചിട്ടുള്ളത‌്. ഇരു നിലയിലായി 23622 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള മന്ദിരം ഒഡീഷയിലെ ക്ഷേത്ര സ്തൂപ മാതൃകയിലുള്ളതാണ‌്. 15751 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള താഴത്തെ നിലയിൽ ഒരേ സമയം ആയിരത്തിലേറെ പേർ ക്ക‌് ഇരിക്കാനാകും.കാറ്റും വെളിച്ചവും കടക്കുന്ന രീതിയിലുള്ള ഈ കൺവൻഷൻ സെന്ററിന്റെ മുറ്റത്ത‌് എവിടെ നിന്നാലും അകത്തെ വേദി കൂടി ദൃശ്യമാകുന്ന രീതിയിലാണ് രൂപകൽപ്പന. ഓഫീസ്, ഗ്രീൻ റൂം, സ്റ്റോർ, അടുക്കള, ടോയ‌്‌ലെറ്റുകൾ എന്നിവയും താഴത്തെ നിലയിൽ ഉണ്ടാ കും. നിലവിൽ ഗുരുകുലത്തിലുള്ള കൺവൻഷൻ സെന്ററിന‌് ചേർന്ന‌് അവയെ കൂടി ഭാഗിക മായി ഉൾക്കൊള്ളിച്ചാണ‌് ഹൈടെക‌് കൺവൻഷൻ സെന്റർ ഒരുക്കുന്നത‌്. ശിവഗിരി തീർഥാടന കാലത്ത‌് ശ്രീനാരായണ ഗുരുവിന്റെ ജന്മഗൃഹമായ വയൽവാരം വീട് സന്ദർശിക്കാനെത്തുന്ന തീർ ഥാടകർക്കും സഞ്ചാരികൾക്കും ഉപകാരപ്രദമാകും വിധമാണ‌് കൺവൻഷൻ സെന്ററിന്റെ രൂപ കൽപ്പന. വിവിധ പൊതുപരിപാടികളും സംഘടിപ്പിക്കാനാകും. മുകളിലത്തെ നില പൂർണമായുംഡിജിറ്റൽ മ്യൂസിയമായിരിക്കും. മത ജാതിഭേദങ്ങളില്ലാതെ മനുഷ്യനെ ഒന്നായിക്കാണാൻ പഠിപ്പിച്ചശ്രീനാരാ യണ ഗരുവിന്റെ ജീവിതവും സന്ദേശങ്ങളും ഉൾക്കൊള്ളുന്നതാണ‌് 7871 ചതുരശ്ര അടി വിസ‌്തൃതി യുള്ള ഡിജിറ്റൽ മ്യൂസിയം. മ്യൂസിയത്തിൽ ഒരുക്കുന്ന നാലു ഹാളുകളായി ഗുരു ദർശനത്തിന്റെ നാല‌് ഘട്ടങ്ങൾ മനസിലാക്കാനാകും. ഗുരുവിന്റെ കുട്ടിക്കാലം മുതലുള്ളവ്യത്യസ്ത ജീവിതകാലയള വുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ മൾട്ടിമീഡിയ സംവിധാനത്തിലൂടെ അവതരിപ്പിക്കും. നാടി ന്റെ നവോത്ഥാന മുന്നേറ്റം ഏറെ ചർച്ച ചെയ്യുന്ന പുതുകാലത്ത‌് ലോകജനതയ‌്ക്ക‌് ശ്രീനാരായണ ഗുരുവിന്റെ ജീവിതവും മാനവിക മൂല്യങ്ങളിൽ ഊന്നിയുള്ള ദർശനങ്ങളും പഠിക്കാനും മനസി ലാക്കാനുള്ള സൗകര്യം ഒരുക്കുക എന്ന ആഗ്രഹമാണ‌് ഡിജിറ്റൽ മ്യൂസിയം എന്ന തീരുമാനത്തി ലേക്ക‌് എത്തിച്ചത‌് : ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. മികവാർന്ന നിർമാണ പ്രവർത്തനങ്ങൾക്ക് ഏറെ അംഗീകാരങ്ങൾ നേടിയ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണപ്രവർത്തനങ്ങളുടെ ചുക്കാൻ പിടിക്കുന്നത‌്. രണ്ട‌് വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാണ‌് തീരുമാനം. ശിവഗിരി തീർഥാടന നാളായ 31ന‌് ഗുരുവിന്റെ ജന്മഗൃഹം കാണാനെത്തുന്ന തീർഥാടകരുടെ സാന്നിധ്യത്തിൽ ടൂറിസം മന്ത്രി നിർമാണപ്രവൃത്തിക്ക‌് തുടക്കം കുറിക്കും

Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam