Print this page

ഊർജ്ജസ്വലരായ കുട്ടികൾ മികച്ച സമൂഹത്തിന്റെ അളവുകോലെന്ന് വിദ്യാഭ്യാസ മന്ത്രി

By January 30, 2023 943 0
ഊർജ്ജസ്വലരായ കുട്ടികൾ മികവുറ്റ സമൂഹത്തിന്റെ അളവുകോൽ ആണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഒരു സമൂഹത്തിലെ കുട്ടികളുടെ അവസ്ഥ നോക്കിയാൽ ആ സമൂഹത്തിന്റെ യഥാർത്ഥ നില മനസ്സിലാവും, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഘടിപ്പിച്ച നേമം നിയോജക മണ്ഡലതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു. കുട്ടികളുടെ അവകാശ സംരക്ഷണ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങൾ എടുത്തുപറയേണ്ടതുണ്ട്.


സ്‌കൂളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. നമ്മുടെ സ്‌കൂൾ ഉച്ചഭക്ഷണ പരിപാടി, പ്രഭാതഭക്ഷണം, കുറഞ്ഞ ശിശുമരണനിരക്ക്, കുട്ടികൾക്കുള്ള പോഷകാഹാര പദ്ധതി എന്നിവ ലോകശ്രദ്ധ ആകർഷിച്ചവയാണ്, മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ ബാലാവകാശ സംരക്ഷണ കമ്മീഷൻ പഴയതുപോലെ പേരിന് വേണ്ടിയുള്ള ഒന്നല്ല എന്നും കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി ഊർജ്ജസ്വലമായി ഇടപെടുന്ന സ്ഥാപനമാണെന്നും അദ്ദേഹം പറഞ്ഞു.


ചടങ്ങിൽ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ് കുമാർ അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ എൻ സുനന്ദ, ബബിത ബൽരാജ്, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ചിത്രലേഖ, ഡോ. മോഹൻ റോയ് എന്നിവർ സംസാരിച്ചു. ‘ബാലനീതി നിയമവും സമൂഹവും’, ‘ഡെമോക്രാറ്റിക് പാരന്റിംഗ്’, ‘കുട്ടികളും പോക്‌സോ നിയമവും’, ‘ബാലസൗഹൃദ കേരളം.. എന്ത് എങ്ങനെ’ എന്നീ സെഷനുകൾ നടന്നു.
Rate this item
(0 votes)
Author

Latest from Author