Print this page

ജന്മനാടിനൊപ്പം മണപ്പുറം പദ്ധതി തരൂർ നിയോജക മണ്ഡലത്തിലും

Manappuram project in Tharoor constituency along with Janmanad Manappuram project in Tharoor constituency along with Janmanad
പാലക്കാട്: ഓൺലൈൻ വിദ്യാഭ്യാസ പഠനസൗകര്യത്തിനായി ഇരുപത്തി അഞ്ച് മൊബൈൽ ഫോണുകൾ മണപ്പുറം ഫൗണ്ടേഷൻ സി ഇ ഒ ജോർജ് ഡി ദാസ് തരൂർ എംഎൽഎ പി.പി.സുമോദിനു സമർപ്പിച്ചു.
വടക്കഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹസനാർ സ്വാഗതം അറിയിച്ച് ആരംഭിച്ച ചടങ്ങിൽ, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡണ്ട് സുമതി ടീച്ചർ അധ്യക്ഷത വഹിച്ചു. പി.പി.സുമോദ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മൊബൈൽ ഫൊൺ സമർപ്പണവും പദ്ധതി വിശദീകരണവും മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ , ജോർജ്ജ്.ഡി.ദാസ് നിർവഹിച്ചു. മണപ്പുറം ഫിനാൻസ് സീനിയർ പി.ആർ.ഒ, കെ.എം. അഷറഫ് , ലയൺസ് ക്ലബ് വടക്കഞ്ചേരി പ്രതിനിധി എം.വി.തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. വടക്കഞ്ചേരി പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്സൺ ശശികല കൃതജ്ഞത അറിയിച്ചു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam