Print this page

വി ബിസിനസ് ഇന്ത്യന്‍ എസ്എംഇകള്‍ക്ക് ഹൈബ്രിഡ് വര്‍ക്കിങ്ങിനായി ബിസിനസ് പ്ലസ് പ്ലാനിന്‍റെ ഭാഗമായി ഗൂഗിള്‍ വര്‍ക് സ്പെയ്സ് ലഭ്യമാക്കുന്നു

Vi Business Offers Google Workspace as part of its Business Plus Plans to Enable Hybrid Working for Indian SMEs Vi Business Offers Google Workspace as part of its Business Plus Plans to Enable Hybrid Working for Indian SMEs
കൊച്ചി: ചെറുകിട, ഇടത്തരം സംരംഭകര്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും സേവന സൗകര്യങ്ങള്‍ ലഭ്യമാക്കാനായി വോഡഫോണ്‍ ഐഡിയയുടെ എന്‍റര്‍പ്രൈസസ് വിഭാഗമായ വി ബിസിനസ് ഗൂഗിള്‍ ക്ലൗഡ് ഇന്ത്യയുമായി സഹകരിക്കും. ബിസിനസ് ലക്ഷ്യങ്ങളും ജീവനക്കാരുടെ സൗകര്യങ്ങളും സന്തുലനം ചെയ്തു കൊണ്ടു പോകാനായി വി ബിസിനസ് പ്ലസ് ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ വര്‍ക്ക്സ്പെയ്സ് ഗൂഗിള്‍ മീറ്റ്, ജിമെയില്‍, ഡ്രൈവ്, ഷീറ്റുകള്‍, സ്ലൈഡുകള്‍, ഡോകുകള്‍,
കലണ്ടര്‍ തുടങ്ങിയവ അധിക ചെലവില്ലാതെ ലഭ്യമാക്കും.
ചെറുകിട ബിസിനസുകള്‍ക്കും അവരുടെ തൊഴില്‍ സേനയ്ക്കും ആവശ്യമായ സൗകര്യങ്ങളും കണക്ടിവിറ്റിയും സുരക്ഷിതവും ഫലപ്രദവുമായ രീതിയില്‍ നല്‍കുന്നതായിരിക്കും ഈ പങ്കാളിത്തം. 399 രൂപ മുതലുളള പ്രതിമാസ വാടകയില്‍ വി ബിസിനസ് പ്ലസ് ഉപഭോക്താക്കള്‍ക്ക് തല്‍സമയ കൊളാബറേഷന്‍, ആശയ വിനിമയം, എഡിറ്റിങ്, ഡാറ്റാ നഷ്ട സംരക്ഷണം, ഡാറ്റാ സുരക്ഷിതത്വം, തുടര്‍ച്ചയായി ഫയലുകള്‍ പങ്കുവെക്കല്‍, ഡിജിറ്റലായി ഒപ്പു വെക്കല്‍, ജിമെയില്‍ സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റു ചെയ്യല്‍ തുടങ്ങി നിരവധിസേവനങ്ങള്‍ സംയോജിപ്പിച്ച് ഉപയോഗിക്കാനാവും.
വര്‍ധിച്ച തോതില്‍ ഹൈബ്രിഡ് ആയിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് പ്രവര്‍ത്തനം തുടരവെ വി ബിസിനസ് പ്ലസ് പ്ലാനിലൂടെ മൂല്യവര്‍ധിത പദ്ധതികളുടെ ഒരു നിര തന്നെയാണ് ലഭ്യമാക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഐഡിയ ചീഫ് എന്‍റര്‍പ്രൈസസ് ഓഫിസര്‍ അഭ്ജിത്ത് കിഷോര്‍ പറഞ്ഞു. മൊബൈല്‍ സുരക്ഷ, ലൊക്കേഷന്‍ ട്രാക്കിങ്, ഉല്‍പാദനക്ഷമത, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയവയെല്ലാം ഇത്തരത്തില്‍ ലഭ്യമാണ്. വിദൂര പ്രവര്‍ത്തന സാഹചര്യങ്ങളും സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങളും സാധ്യമാക്കുന്നതിനു പിന്തുണ നല്‍കുന്നതാണ് ഗൂഗീള്‍ വര്‍ക്ക് സ്പെയ്സിനു വേണ്ടി ഗൂഗിള്‍ ക്ലൗഡുമായുള്ള തങ്ങളുടെ പങ്കാളിത്തം. മൊബിലിറ്റി, കൊളാബറേഷന്‍, സുരക്ഷാ ആവശ്യങ്ങള്‍ തുടങ്ങിയവ അധിക ചെലവില്ലാതെ നടത്താന്‍ ആഗ്രഹിക്കുന്ന ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും ഈ സേവനങ്ങള്‍ ഏറെ ആകര്‍ഷകമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏതു വലുപ്പത്തിലുള്ള ബിസിനസ് ആയാലും വിദുര പ്രവര്‍ത്തന സാഹചര്യങ്ങളില്‍ പോലും ഉല്‍പാദനക്ഷമവും സുരക്ഷിതവുമായി തുടരാന്‍ സഹായിക്കുന്ന രീതിയിലാണ് ഗൂഗിള്‍ വര്‍ക്ക് സ്പെയ്സ് നിര്‍മിച്ചിരിക്കുന്നതെന്ന് ഗൂഗിള്‍ ക്ലൗഡ് ഇന്ത്യയുടെ പാര്‍ട്ട്ണേഴ്സ് ആന്‍റ് അലയന്‍സസ് മേധാവി അമിതാഭ് ജേക്കബ്ബ് പറഞ്ഞു. തങ്ങളുടെ പങ്കാളിയായ വോഡഫോണ്‍ ഐഡിയ ഇതിനെ, പ്രത്യേകിച്ച് ഇപ്പോഴത്തെ സമയത്ത്, വിപണിയിലേക്ക് എത്തിക്കുന്നു എന്നത് ആഹ്ലാദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam