Print this page

ഓരോ വര്ഷവും പ്ലാസ്റ്റിക് ഉപഭോഗം 5% കുറയ്ക്കാന് ലക്ഷ്യമിട്ട് ഗോദ്റെജ് ഇന്റീരിയോ

5% of plastic consumption per year Godrej Interio aims to reduce 5% of plastic consumption per year Godrej Interio aims to reduce
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്റെ മുന്നിര കമ്പനിയായ ഗോദ്റെജ് ആന്ഡ് ബോയ്സ്, പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള വര്ധിച്ചുവരുന്ന ആശങ്കയെ ചെറുക്കുന്നതിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നു. ഗോദ്റെജ് ആന്ഡ് ബോയ്സിന്റെ ഇന്ത്യ പ്ലാസ്റ്റിക് ഉടമ്പടി ദൗത്യത്തോട് അനുബന്ധമായി, പ്ലാസ്റ്റിക് പാക്കേജിങിലെ നിര്ദിഷ്ട പ്ലാസ്റ്റിക് ഉപഭോഗം വര്ഷം തോറും 5 ശതമാനം കുറയ്ക്കാന് പ്രതിജ്ഞാബദ്ധമാണെന്ന് ഇന്ത്യയിലെ മുന്നിര ഫര്ണീച്ചര് ബ്രാന്ഡായ ഗോദ്റെജ് ഇന്റീരിയോ പ്രഖ്യാപിച്ചു. കമ്പനിയുടെ വിശാലമായ ഗുഡ് ആന്ഡ് ഗ്രീന് സംരംഭത്തിന് കീഴിലുള്ള ഗ്രീനര് ഇന്ത്യ എന്ന തന്ത്രപരമായ സംരംഭത്തിന്റെ ഭാഗം കൂടിയാണ് ഈ നീക്കം.
പ്ലാസ്റ്റിക് മൂല്യ ശൃംഖലയിലുടനീളം പ്ലാസ്റ്റിക് പാക്കേജിങ് ഉന്മൂലനം ചെയ്യല്, പുനരുപയോഗം അല്ലെങ്കില് പുനചംക്രമണം എന്നിവക്കായി നൂതന മാര്ഗങ്ങള് പ്രാപ്തമാക്കുന്ന ഒരു പൊതു-സ്വകാര്യ സഹകരണത്തിലൂടെ ഈ ലക്ഷ്യം നേടാനാണ് പദ്ധതിയിടുന്നത്.
വിപുലീകരിച്ച പ്രൊഡ്യൂസേഴ്സ് റെസ്പോണ്സിബിലിറ്റി സംരംഭത്തിന്റെ ഭാഗമായി, ഗോദ്റെജ് ആന്ഡ് ബോയ്സ് പ്രൊഡ്യൂസര് റെസ്പോണ്സിബിലിറ്റി ഓര്ഗനൈസേഷന്സ് പങ്കാളിത്തത്തോടെ പ്ലാസ്റ്റിക് പാക്കേജിങ് അളവ് നൂറുശതമാനം പുനരുല്പ്പാദിപ്പിക്കുന്നു. ഗോദ്റെജ് കണ്സ്ട്രക്ഷന് വകുപ്പായ എന്വയോണ്മെന്റല് എഞ്ചിനീയറിങ് സര്വീസസ് നടപ്പിലാക്കുന്ന ഈ സംരംഭവുമായാണ് ഗോദ്റെജ് ഇന്റീരിയോ ചേരുന്നത്. പാക്കേജിങിലെ തെര്മോകോളിന്റെ ഉപയോഗം ഇല്ലാതാക്കാന്, പേപ്പര് ഹണികോമ്പ് ബോര്ഡുകള് ഉപയോഗിച്ച് പുനരുപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബദലിലേക്ക് ഗോദ്റെജ് ഇന്റീരിയോ മാറി. പാക്കേജിങ് മെറ്റീരിയലിന് ഉപയോഗിക്കുന്ന പേപ്പര് 70% റീസൈക്കിള് ചെയ്ത പേപ്പര് കൊണ്ടാണ് നിര്മിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തോടെ പാക്കേജിങില് ഉപയോഗിച്ചിരുന്ന ഏകദേശം 100 ടണ് തെര്മോകോള് മാറ്റിസ്ഥാപിക്കാനും കഴിഞ്ഞു.
ഗോദ്റെജ് ഇന്റീരിയോയില്, പ്ലാസ്റ്റിക് ഉപഭോഗം കുറയ്ക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഗോദ്റെജ് ആന്ഡ് ബോയ്സിന്റെ ഗുഡ് ആന്ഡ് ഗ്രീന് സംരംഭത്തോടും, ഇന്ത്യ പ്ലാസ്റ്റിക് ഉടമ്പടി പ്രതിബദ്ധതയോടും യോജിക്കുന്നുവെന്ന് ഗോദ്റെജ് ഇന്റീരിയോ സി.ഒ.ഒ അനില് സൈന് മാത്തൂര് പറഞ്ഞു. ഇന്ത്യാ പ്ലാസ്റ്റിക് ഉടമ്പടി പോലുള്ള ആഗോള സംരംഭങ്ങളില് പ്രതിജ്ഞാബദ്ധരായ ഒരു കമ്പനിയുടെ ഭാഗമാകുന്നതില് ഞങ്ങള്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam