Print this page

പേടിഎം യുപിഐ പ്രോല്‍സാഹിപ്പിക്കാന്‍ കാഷ്ബാക്ക് ധമാക്കയുമായി പേടിഎം

Paytm with cashback Dhamaka to promote Paytm UPI Paytm with cashback Dhamaka to promote Paytm UPI
ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രമുഖ ഡിജിറ്റല്‍ ധനകാര്യ പ്ലാറ്റ്‌ഫോമായ പേടിഎം ഉല്‍സവ കാലത്തോടനുബന്ധിച്ച് ''പേടിഎം കാഷ്ബാക്ക് ധമാക്ക'' എന്ന പേരില്‍ കാഷ്ബാക്ക് ഉല്‍സവം അവതരിപ്പിച്ചു.
ഉപയോക്താവിന് ആപ്പിലൂടെ പണം അയക്കല്‍, ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍, റീചാര്‍ജുകള്‍ തുടങ്ങിയവയിലൂടെ കാഷ്ബാക്ക് നേടാവുന്നതാണ് ഒക്‌ടോബര്‍ 14 മുതല്‍ ആരംഭിച്ചിരിക്കുന്ന ഓഫര്‍. പേടിഎം ഡിജിറ്റല്‍ ഇടപാടുകളായ പേടിഎം യുപിഐ, പേടിഎം വാലറ്റ്, പേടിഎം പോസ്റ്റ്‌പെയ്ഡ് തുടങ്ങിയവയിലൂടെ രാജ്യത്തെ എല്ലാവരെയും സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ പങ്കാളികളാക്കുകയാണ് ഈ ഓഫറിന്റെ ലക്ഷ്യം. ഉല്‍സവ കാല പ്രചാരണത്തിനായി കമ്പനി 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഉല്‍സവ കാലത്തിന്റെ പ്രധാന നാളുകളില്‍ (ഒക്‌ടോബര്‍ 14 മുതല്‍ നവംബര്‍ 14വരെ) ദിവസവും 10 ഭാഗ്യവാന്മാര്‍ക്ക് ഒരു ലക്ഷം രൂപ നേടാന്‍ അവസരവും ഒരുക്കുന്നുണ്ട്. 10,000 ഭാഗ്യവാന്മാര്‍ക്ക് 100 രൂപ വീതം കാഷ്ബാക്ക് ലഭിക്കും. മറ്റൊരു 10,000 ഉപയോക്താക്കള്‍ക്ക് 50 രൂപ വീതവും ലഭിക്കും. ദീപാവലിയോട് അടുത്ത ദിവസങ്ങളില്‍ (നവംബര്‍1-3) ഉപയോക്താക്കള്‍ക്ക് 10 ലക്ഷം രൂപവരെ ദിവസവും നേടാനും അവസരമുണ്ട്. ഐഫോണ്‍, ടി20 ലോകകപ്പ് ടിക്കറ്റുകള്‍, ഷോപ്പിങ് വൗച്ചറുകള്‍, റിവാര്‍ഡ്‌സ് പോയിന്റുകള്‍ തുടങ്ങിയവയും നേടാം.
മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഡിടിഎച്ച് റീചാര്‍ജുകള്‍, ബില്ലുകള്‍ അടയ്ക്കല്‍, പണം ട്രാന്‍സ്ഫര്‍ ചെയ്യല്‍, യാത്ര ടിക്കറ്റുകള്‍ (വിമാനം, ട്രെയിന്‍, ബസ്) ബുക്ക് ചെയ്യുക, ക്രെഡിറ്റ് ബില്‍ അടയ്ക്കുക, ഇന്ധനം നിറയ്ക്കല്‍, സിനിമ ടിക്കറ്റ് ബുക്കിങ്, ഫാസ്ടാഗ് പേയ്‌മെന്റ്, കിരാന സ്റ്റോറുകളില്‍ ഓണ്‍ലൈന്‍/ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍, ഷോപ്പിങ് മാളുകള്‍, ഫുഡ് കോര്‍ട്ടുകള്‍, റെസ്റ്റോറന്റ് തുടങ്ങിയവയ്ക്കും കാഷ്ബാക്ക് നേടാം.
പേടിഎം വാലറ്റ്, പേടിഎം യുപിഐ, പേടിഎം പോസ്റ്റ്‌പെയ്ഡ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ പേടിഎം പിഒഎസ്, ഓള്‍-ഇന്‍-വണ്‍ ക്യൂആര്‍ കോഡ്, സൗണ്ട്‌ബോക്‌സ് തുടങ്ങി കമ്പനി അനുവദിച്ചിട്ടുള്ള പേയ്‌മെന്റ് സംവിധാനങ്ങള്‍ക്ക് മാത്രമേ ഓഫര്‍ ലഭിക്കുകയുള്ളു.
കൂടുതല്‍ ഉപയോക്താക്കളെ സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ പങ്കാളികളാക്കി ശാക്തീകരിക്കുകയാണ് ലക്ഷ്യമെന്നും ഇന്ന് ബില്ലുകള്‍ അടയ്ക്കാനും പണം അയക്കാനും മറ്റ് സേവനങ്ങള്‍ക്കുമായി ആളുകള്‍ പേടിഎമ്മിനെ ആശ്രയിക്കുന്നുവെന്നും ഉല്‍സവ കാലം മറ്റുള്ളവരോടൊപ്പം ആഘോഷിക്കുന്നതിനും അവര്‍ക്കും കാഷ്ബാക്ക്, റിവാര്‍ഡ് നേട്ടങ്ങള്‍ നല്‍കാനുമാണ് പേടിഎം കാഷ്ബാക്ക് ധമാക്ക അവതരിപ്പിച്ചിരിക്കുന്നതെന്നും പേടിഎം വക്താവ് പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam