Print this page

യുടിഐ സ്മോള്‍ ക്യാപ് പദ്ധതി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,700 കോടി രൂപ കടന്നു

Assets managed by UTI Small Cap Scheme have crossed Rs 1,700 crore Assets managed by UTI Small Cap Scheme have crossed Rs 1,700 crore
കൊച്ചി: യുടിഐ സ്മോള്‍ ക്യാപ് പദ്ധതി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ 1,700 കോടി രൂപ കടന്നതായി 2021 സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.49 ലക്ഷം നിക്ഷേപകരാണ് പദ്ധതിയിലുള്ളത്.
സ്മോള്‍ ക്യാപ് പദ്ധതി ഏറ്റവും കൂടുതല്‍ നിക്ഷേപിച്ചിട്ടുള്ള പത്ത് ഓഹരികള്‍ ജെബി കെമിക്കല്‍ ആന്‍റ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ബ്രിഗേഡ് എന്‍റര്‍പ്രൈസസ്, കാന്‍ഫിന്‍ ഹോംസ്, കോഫോര്‍ജ്, ടിംകെന്‍ ഇന്ത്യ, പ്രിന്‍സ് പൈപ്പ്സ് ആന്‍റ് ഫിറ്റിങ്സ്, ട്യൂബ് ഇന്‍വെസ്റ്റ്മെന്‍റ് ഓഫ് ഇന്ത്യ, വിഐപി ഇന്‍ഡസ്ട്രീസ്, എക്ലെര്‍ക്സ് സര്‍വ്വീസസ്, ഗ്രീന്‍ പാനല്‍ ഇന്‍ഡസ്ട്രീസ് എന്നിവയാണെന്നും സെപ്റ്റംബര്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആകെ നിക്ഷേപത്തിന്‍റെ 21 ശതമാനം ഈ കമ്പനികളിലാണ്.
നിക്ഷേപത്തിന്‍റെ സന്തുലനത്തിനുതകും വിധം ഉയര്‍ന്ന നഷ്ട സാധ്യത വഹിക്കാന്‍ സാധ്യതയുള്ള പദ്ധതികള്‍ കൂട്ടിച്ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് അനുയോജ്യമായ പദ്ധതിയാണിത്. ദീര്‍ഘകാല ലക്ഷ്യവുമായി അഞ്ചു മുതല്‍ ഏഴു വരെ വര്‍ഷം നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കാണ് ഇത് കൂടുതല്‍ അനുയോജ്യം. മികച്ച ബിസിനസ് മാതൃകയുള്ള കഴിവു തെളിയിച്ച മാനേജുമെന്‍റോടു കൂടിയ ഉയര്‍ന്ന വരുമാനം സൃഷ്ടിക്കാന്‍ സാധ്യതയുള്ള കമ്പനികളില്‍ നിക്ഷേപിക്കാനാണ് യുടിഐ സ്മോള്‍ ക്യാപ് പദ്ധതി ലക്ഷ്യമിടുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam