ദീപീന്ദര്‍ ഗോയലിന്‍റെ ഉടമസ്ഥതയിലുള്ള സൊമാറ്റോയിലെ ഡെലിവറി എക്സിക്യുട്ടീവുകള്‍ ഭക്ഷണവുമായി ഇരുചക്രവാഹനങ്ങളില്‍ പോകുന്നത് കണ്ടിട്ടില്ലേ..അധികം വൈകാതെ ഇതേ ദീപീന്ദര്‍ ഗോയലിന് നിക്ഷേപമുള്ള വിമാനങ്ങള്‍ ആകാശത്തിലൂടെ പറക്കും. സൊമാറ്റോയിലെ മുന്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുരോഭി ദാസ് സ്ഥാപിച്ച പുതിയ സ്റ്റാര്‍ട്ടപ്പായ എല്‍എടി എയ്റോസ്പേസില്‍ 170 കോടി രൂപ നിക്ഷേപിച്ചിരിക്കുകയാണ് ഗോയല്‍.