Print this page

ഹോണ്ട സെപ്റ്റംബറില്‍ 4,82,756 ടൂവീലറുകള്‍ വിറ്റഴിച്ചു

Honda sold 4,82,756 two-wheelers in September Honda sold 4,82,756 two-wheelers in September
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ഉല്‍സവകാല വില്‍പ്പനയ്ക്കായി ഒരുങ്ങി. സെപ്റ്റംബറില്‍ മൊത്തം 4,82,756 ടൂവീലറുകളുടെ വില്‍പ്പന നടന്നു. 4,63,679 യൂണിറ്റുകളുടെ അഭ്യന്തര വില്‍പ്പനയും 19,077 യൂണിറ്റുകളുടെ കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടുന്നു.
പുതിയ മോഡലുകളുടെ പിന്തുണയില്‍ ഹോണ്ടയുടെ അഭ്യന്തര വില്‍പ്പന മുന്‍ മാസത്തേക്കാള്‍ 12 ശതമാനം ഉയര്‍ന്നു. മുന്‍മാസം അഭ്യന്തര വില്‍പ്പന 4,30,683 യൂണിറ്റുകളായിരുന്നു (4,01,469 യൂണിറ്റുകളുടെ അഭ്യന്തര വില്‍പ്പനയും, 29,214 യൂണിറ്റുകളുടെ കയറ്റുമതിയും).
ഉപഭോക്തൃ അന്വേഷണങ്ങള്‍ കണക്കാക്കുമ്പോള്‍ ഓരോ മാസവും തിരിച്ചു വരവിന്‍റെ പാതയിലാണെന്നും വര്‍ഷത്തിലെ ഏറ്റവും വലിയ വില്‍പ്പന നടക്കുന്ന ഉല്‍സവ കാലത്തെ വരും മാസങ്ങളിലേക്ക് ഉറ്റുനോക്കുകയാണെന്നും, അവരവര്‍ക്ക് ഇഷ്ടപ്പെട്ട ഹോണ്ട ടൂവീലറുകളുമായി ഉപഭോക്താക്കളെ വരവേല്‍ക്കാന്‍ ഇന്ത്യയിലുടനീളമുള്ള തങ്ങളുടെ നെറ്റ്വര്‍ക്ക് ഒരുങ്ങി കഴിഞ്ഞെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam