Print this page

വെറും ഒന്നര രൂപയ്ക്ക് നീവനമായ പേപ്പര്‍ അധിഷ്ഠിത കൊതുകു പ്രതിരോധ സംവിധാനമായ ജംബോ ഫാസ്റ്റ് കാര്‍ഡ് അവതരിപ്പിച്ച് ഗുഡ്നൈറ്റ്

കൊച്ചി: വെറും ഒന്നര രൂപയ്ക്ക് ഉപയോഗിക്കാവുന്ന നീവനമായ പേപ്പര്‍ അധിഷ്ഠിത കൊതുകു പ്രതിരോധ സംവിധാനമായ ജംബോ ഫാസ്റ്റ് കാര്‍ഡ് അവതരിപ്പിച്ച് ഗുഡ്നൈറ്റ്. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്‍റെ ഗവേഷണ-വികസന വിഭാഗം തയ്യാറാക്കിയ പേപ്പര്‍ അധിഷ്ഠിത കൊതുക് പ്രതിരോധ മാര്‍ഗമായ ഇത് തല്‍ക്ഷണം ആശ്വാസം നല്‍കുകയും നാലു മണിക്കൂര്‍ വരെ കൊതുകില്‍ നിന്നു സംരക്ഷണം നല്‍കുകയും ചെയ്യും.
ഗോദ്റെജ് ജംബോ ഫാസ്റ്റ് കാര്‍ഡ് എന്ന പേരില്‍ പുറത്തിറക്കിയ ഇത് സ്പൈറല്‍ ആകൃതിയിലുള്ള പേപ്പര്‍ കാര്‍ഡാണ്. ജംബോ ഫാസ്റ്റ് കാര്‍ഡ് കത്തിക്കുമ്പോള്‍ ഉടന്‍ തന്നെ ഇതിന്‍റെ സാങ്കേതികവിദ്യ അതിവേഗത്തില്‍ ആരംഭിക്കുകയും കൊതുകുകളെ തുരത്തുന്നതിന് തല്‍ക്ഷണം തുടക്കം കുറിക്കുകയും ചെയ്യും. മുറിക്ക് ചുറ്റും തങ്ങി നില്‍ക്കുന്ന സുഗന്ധവും ഇത് നല്‍കുന്നു.
ഇന്ത്യയില്‍ ഉപയോഗിക്കുന്ന കൊതുകു നിവാരണികളില്‍ 50 ശതമാനത്തോളം കത്തിക്കുന്നവയാണ്. ഇതില്‍ ഏതാണ്ട് 30 ശതമാനവും അംഗീകാരമില്ലാത്തതും നിയമ വിരുദ്ധവുമായ കൊതുകു നിവാരണി സ്റ്റിക്കുകള്‍ അവയില്‍ ഉപയോഗിക്കുന്നതുമാണ്.. വൈദ്യുതി ഉപയോഗിക്കേണ്ടതില്ലാത്ത ഈ വിപ്ലവകരമായ ഉല്‍പന്നം ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ളവര്‍ക്ക് മികച്ചൊരു മാര്‍ഗമായിരിക്കും. ഗുഡ്നൈറ്റ് ജംബോ ഫാസ്റ്റ് കാര്‍ഡ് പത്തു കാര്‍ഡുകളുടെ പാക്കറ്റായാണ് 15 രൂപയ്ക്ക് ലഭ്യമാക്കിയിട്ടുള്ളത്. അതായത് ഓരോ ഉപയോഗത്തിനും ഒന്നര രൂപ എന്ന കുറഞ്ഞ ചെലവു മാത്രമേ വേണ്ടി വരൂ.
വീടുകളിലെ കീട നിയന്ത്രണ രംഗത്തെ മുന്‍നിരക്കാര്‍ എന്ന നിലയില്‍ പുതുമയുള്ള ഫലപ്രദമായ സുരക്ഷിതമായ പരിഹാരങ്ങള്‍ വളരെ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നതിന് ഗുഡ്നൈറ്റിന് പ്രതിബദ്ധതയുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോഡ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്‍റെ ഇന്ത്യാ സാര്‍ക്ക് സിഇഒ സുനില്‍ കട്ടാരിയ പറഞ്ഞു.
ക്ഷേമ രംഗത്തെ പ്രമുഖനായ ഡോ. മാര്‍കസ് റാന്നെയ് മോഡറേറ്ററായിരുന്ന പാനലില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം, ഗേറ്റ്സ് ഫൗണ്ടേഷന്‍, എച്ച്ഐസിഎ എന്നിവിടങ്ങളില്‍ നിന്നുളള വിദ്ഗദ്ധര്‍ പങ്കെടുത്തു. ഇന്ത്യയെ കൊതുകജന്യ രോഗങ്ങളില്‍ നിന്നു മുക്തമാക്കാന്‍ പുതിയ കണ്ടുപിടുത്തങ്ങളും സഹകരണങ്ങളും ആവശ്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
മലേറിയയും ഡെങ്കുവും ചെറുക്കാനായി ജനങ്ങളുടെ സ്വഭാവ രീതികളിലും ചിന്തയിലും മാറ്റം വേണമെന്നും വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. കൃത്യമായ വൃത്തിശീലങ്ങള്‍ സ്വീകരിക്കുവാന്‍ വ്യക്തിപരമായ ഇടപെടല്‍ വേണം. വീട്ടില്‍ കൊതുകു നിവാരണികളും പുറത്ത് വ്യക്തിഗത റിപല്ലന്‍റുകളും ഉപയോഗിക്കണം. കൊതുകുവലകള്‍, ഫുള്‍ സ്ലീവ് വസ്ത്രങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുക, വീടുകള്‍ക്കു ചുറ്റും കൊതുകു വളരുന്ന രീതിയില്‍ വെള്ളം കെട്ടിക്കിടക്കാന്‍ അനുവദിക്കരുത് തുടങ്ങിയവയും ശീലമാക്കണം.
കൊതുകുജന്യ രോഗങ്ങളില്‍ നിന്നു മുക്തമാക്കാന്‍ പുതിയ കണ്ടുപിടുത്തങ്ങളാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിലെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഡോ. പി.കെ സെന്‍ ചൂണ്ടിക്കാട്ടി.
മരുന്നുകള്‍ക്കെതിരെ പ്രതിരോധമുള്ളതിനെ കുറിച്ചും മലേറിയ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തുന്നതിനെ കുറിച്ചും മുന്‍ഗണനയോടെയുള്ള ഗവേഷണങ്ങള്‍ ആവശ്യമാണെന്ന് ഐസിഎംആര്‍ ഗോരഖ്പൂര്‍ മെഡിക്കല്‍ സെന്‍റര്‍ ഡയറക്ടര്‍ ഡോ. രജനി കാന്ത് ചൂണ്ടിക്കാട്ടി.
മലേറിയയും ഡെങ്കുവും പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ജനങ്ങള്‍ വീടുകളില്‍ നിന്നു തുടങ്ങണമെന്ന് വീടുകളിലെ സുരക്ഷിതമായ കീടപ്രതിരോധങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനു വേണ്ടി ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വ്യാവസായിക സ്ഥാപനമായ ഹോം ഇന്‍സെക്ട് കണ്‍ട്രോള്‍ അസോസ്സിയേഷന്‍ (എച്ച്ഐസിഎ) ഹോണററി സെക്രട്ടറി അഡ്വ. ജയന്ത് ദേശ്പാണ്ഡേ ചൂണ്ടിക്കാട്ടി. താങ്ങാനാവുന്നതും ഫലപ്രദവുമായ ഗോദ്റെജ് ജംബോ ഫാസ്റ്റ് കാര്‍ഡ് പോലുള്ള പുതിയ കണ്ടുപിടുത്തങ്ങള്‍ ഇവിടെ ഇടപെടലായി വര്‍ത്തിക്കുമെന്നും ഉപഭോക്താക്കള്‍ ഇതില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam