Print this page

'പിങ്ക് ഹെല്‍ത്ത്' അവതരിപ്പിച്ച് യൂണിയന്‍ ബാങ്ക്-മണിപാല്‍സിഗ്ന

Union Bank-MoneypalSigna presents 'Pink Health' Union Bank-MoneypalSigna presents 'Pink Health'
കൊച്ചി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കള്‍ക്ക് മാത്രമായി മണിപാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായിചേര്‍ന്ന് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സത്രീകള്‍ക്കായി 'പിങ്ക് ഹെല്‍ത്ത്' എന്ന പേരില്‍ സ്തനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, അണ്ഡാശയ അര്‍ബുദം എന്നിവയ്ക്കുള്ള പ്രത്യേക കാന്‍സര്‍ കെയര്‍ ഇന്‍ഷുറന്‍സ് പദ്ധതി അവതരിപ്പിച്ചു.
ബാങ്കിന്‍റെ എല്ലാ നിലവിലുള്ള ഉപയോക്താക്കള്‍ക്കും പുതിയ ഉപയോക്താക്കള്‍ക്കും നാമമാത്രമായ പ്രീമിയം നല്‍കി ഈ പദ്ധതിയില്‍ അംഗമാകാം. ഇതിലൂടെ 10 ലക്ഷം മുതല്‍ 30 ലക്ഷം രൂപയ്ക്ക് വരെ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാവുന്നതാണ്.
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ സ്ത്രീശാക്തീകരണത്തില്‍ വിശ്വസിക്കുകയും ബാങ്കുമായി ഇടപാടുകള്‍ നടത്തുന്നവരുടെ സാമ്പത്തിക ക്ഷേമം ഉറപ്പാക്കാനായി മണിപാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായിചേര്‍ന്ന് സ്ത്രീകള്‍ക്ക് അര്‍ബുദ ചികിത്സയ്ക്ക് സഹായം ലഭ്യമാക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതിയാണ് അവതരിപ്പിക്കുന്നതെന്ന് യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയൂമായ എ മണിമേഖലൈ പറഞ്ഞു.
ഇന്ത്യയിലെ എല്ലാ വിഭാഗത്തിലുമുള്ള ഉപയോക്താക്കള്‍ക്കും താങ്ങാവുന്നതും ലളിതവുമായ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നതിലാണ് മണിപാല്‍സിഗ്ന ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നതെന്നും യൂണിയന്‍ ബാങ്കുമായി സഹകരിക്കുന്നത് വലിയ അംഗീകാരമായി കാണുന്നുവെന്നും മണിപാല്‍സിഗ്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ മാനേജിങ് ഡയറക്ടറും സിഇഒയൂമായ പ്രസൂണ്‍ സിക്ദര്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam