Print this page

16-ാമത് പെപ്പര്‍ ക്രിയേറ്റിവ് അവാർഡുകൾ വിതരണം ചെയ്തു

The 16th Pepper Creative Awards were presented The 16th Pepper Creative Awards were presented
കൊച്ചി: അഡ്വർട്ടിസിംഗ് രംഗത്ത് നല്‍കി വരുന്ന പ്രശസ്തമായ പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. അഡ്വെട്ടിസർ ഓഫ് ദ ഇയർ പുരസ്കാരം മാതൃഭൂമി ക്ലബ് എഫ് എം കരസ്ഥമാക്കി. ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്ന അവാർഡുദാന ചടങ്ങിൽ മാഡിസണ്‍ ബിഎംബി സിഇഒയും സിസിഒയുമായ രാജ് നായര്‍ മുഖ്യാതിഥിയായിരുന്നു.
തിരുവനന്തപുരം ആസ്ഥാനമായ പ്ലെയിൻ സ്പീക്ക് കേരളത്തിലെ മികച്ച ഏജൻസിക്കുള്ള പ്രത്യേക ജ്യൂറി പുരസ്കാരത്തിന് അർഹരായി. ബെസ്റ്റ് ഓഫ് തമിഴ്നാട് അവാർഡ് ചെന്നൈ ആസ്ഥാനമായ ഒപിഎൻ അഡ്വർട്ടിസിങ്ങും ബെസ്റ്റ് ഓഫ് കർണാടക അവാർഡ് ബെംഗലൂരു ആസ്ഥാനമായ നിർവാണ ഫിലിംസും കരസ്ഥമാക്കി. ക്രിയേറ്റിവ് എക്സലൻസിന് വീ ഗാർഡ് ഇൻഡസ്ട്രീസിന്റെ പ്രത്യേക അവാർഡിനും നിർവാണ ഫിലിംസ് അർഹരായി.
അഡ്വർട്ടിസിംഗ് രംഗത്ത് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയതും ഇന്ത്യയിലെ രണ്ടാമത്തെ വലിയ അവാര്‍ഡുമാണ് പെപ്പര്‍ ക്രിയേറ്റിവ് അവാര്‍ഡ്. മേഖലാടിസ്ഥാനത്തിലുള്ള ഏജന്‍സി ഓഫ് ദി ഇയര്‍, അഡ്വെർട്ടിസര്‍ ഓഫ് ദി ഇയര്‍ എന്നിവക്ക് പുറമേ 23 വിഭാഗങ്ങളിലായി
18 സ്വര്‍ണം, 38 വെള്ളി, 44 വെങ്കലം തുടങ്ങി 29 ഫൈനലിസ്റ്റുകളും ഉള്‍പ്പെടുന്നതായിരുന്നു ഇത്തവണത്തെ പെപ്പർ അവാര്‍ഡ്.
പെപ്പർ ട്രസ്റ്റും സേക്രഡ് ഹാർട്ട്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനും സംയുക്തമായി ക്വെസ്റ്റ് ഫോർ ബെസ്റ്റ് ഗ്രാഫിക്ക് ഡിസൈനേഴ്സ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവും ചടങ്ങിൽ വിതരണം ചെയ്തു. ഒഗില്‍വി സൗത്ത് ഗ്രൂപ്പ് ക്രിയേറ്റിവ് ഡയറക്ടര്‍ ജോര്‍ജ് കോവൂര്‍,
പെപ്പര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വേണുഗോപാല്‍ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ട്രസ്റ്റിമാരായ ലക്ഷ്മൺ വർമ, R മാധവമേനോൻ, PK നടേഷ്, Dr T, വിനയകുമാർ, U S കുട്ടി, V രാജീവ്‌ മേനോൻ, G ശ്രീനാഥ്, സന്ദീപ് നായർ, അനിൽ ജെയിംസ്, ചിത്രപ്രകാശ് M, വർഗീസ് ചാണ്ടി, B K ഉണ്ണികൃഷ്ണൻ, സ്കന്ദരാജ് തുടങ്ങിയവർ പങ്കെടുത്തു
Rate this item
(0 votes)
Last modified on Sunday, 18 December 2022 13:37
Pothujanam

Pothujanam lead author

Latest from Pothujanam