Print this page

എല്‍ഐസിയുടെ പുതിയ എല്‍ഐസിഎംഎഫ് മള്‍ട്ടിക്യാപ് ഫണ്ട് ഓഫര്‍ ആറിന് ആരംഭിക്കും

LIC's new LICMF multicap fund offering will start on Rs LIC's new LICMF multicap fund offering will start on Rs
മുംബൈ: എല്‍ഐസി മ്യൂച്ച്വല്‍ ഫണ്ട് എല്‍ഐസിഎംഎഫ് മള്‍ട്ടിക്യാപ് ഫണ്ട് എന്ന ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി സ്‌കീം അവതരിപ്പിച്ചു. വിപണിയിലെ എല്ലാ വിഭാഗങ്ങളിലും നിക്ഷേപം നടത്തുന്നതായിരിക്കും പുതിയ ഫണ്ട്.
എല്‍ഐസിഎംഎഫ് മള്‍ട്ടിക്യാപ് ഫണ്ട് വലുതും ചെറുതും ഇടത്തരവുമായ സ്റ്റോക്കുകളില്‍ ഏറ്റവും കുറഞ്ഞത് 25 ശതമാനമെങ്കിലും നിക്ഷേപം നടത്തും. ബാക്കി 25 ശതമാനം ഫണ്ട് മാനേജര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ മാര്‍ക്കറ്റ് കാപിറ്റലൈസേഷനില്‍ ചിട്ടയോടെ നിക്ഷേപിക്കും.
പുതിയ ഫണ്ട് ഒക്‌ടോബര്‍ ആറിന് ആരംഭിച്ച് 20ന് ക്ലോസ് ചെയ്യും. നിലവിലെ വരിക്കാര്‍ക്ക് ഈ സ്‌കീം നവംബര്‍ രണ്ട് മുതല്‍ വീണ്ടും റീ-ഓപ്പണ്‍ ചെയ്യും. മൂന്നു വിഭാഗങ്ങളിലുംപ്പെട്ട മാര്‍ക്കറ്റ് ക്യാപ്പുകളില്‍ നിക്ഷേപിക്കുന്നതിനാല്‍ ഫണ്ടിന് വൈവിധ്യമുള്ള സ്റ്റോക്ക് അലോക്കേഷന്‍ ലഭിക്കും. എല്‍ഐസിഎംഎഫ് മള്‍ട്ടികാപ്പ് ഫണ്ടിന്റെ പ്രധാന വ്യത്യാസം അതിന്റെ ഇന്‍-ഹൗസ് വികസിപ്പിച്ച മാക്രോ ബേസ്ഡ് വാല്യുവേഷന്‍ ചെക്ക് (എംവിസി) ആയിരിക്കും. ഇക്വിറ്റി റിസ്‌ക് പ്രീമിയം, പലിശ നിരക്കുകള്‍, വരുമാന വളര്‍ച്ച എന്നിവ കണക്കിലെടുത്ത് വികസിക്കുന്ന മാക്രോ വേരിയബിളുകള്‍ക്ക് അനുസൃതമായി പോര്‍ട്ട്‌ഫോളിയോയ്ക്കുള്ളില്‍ തിരഞ്ഞെടുത്ത സ്റ്റോക്കുകളുടെ വിഹിതം ക്രമീകരിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam