Print this page

ദില്‍ സേ ഓപ്പണ്‍-ആപ്കെ ലിയേچ കാമ്പയിനുമായി ആക്സിസ് ബാങ്ക്

 Axis Bank with Dil Se Open-AppKi Leach campaign Axis Bank with Dil Se Open-AppKi Leach campaign
കൊച്ചി: ഉപഭോക്തൃ കേന്ദ്രീകൃത തത്ത്വശാസ്ത്രത്തില്‍ വിശ്വസിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സ്വകാര്യമേഖലാ ബാങ്കായ ആക്സിസ് ബാങ്ക്, അതിന്‍റെ ഉപഭോക്താക്കള്‍ക്കായി ദില്‍ സേ ഓപ്പണ്‍-ആപ്കെ ലിയേ എന്ന പേരില്‍ പുതിയ പ്രചരണപരിപാടി ആരംഭിച്ചു. ഉപഭോക്താക്കളോടുള്ള ബാങ്കിന്‍റെ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് പുതിയ പ്രചാരണ പരിപാടിക്കു രൂപം നല്‍കിയിട്ടുള്ളത്.
കാര്‍ഷിക വായ്പ, ചെറുകിട ബിസിനസ് ബാങ്കിംഗ്, 4750-ലധികമുള്ള ബാങ്കിന്‍റെ വിപലുമായ ശാഖാ ശൃംഖല, 16900-ലധികമുള്ള എടിഎം ശൃംഖല തുടങ്ങിയവയില്‍ കേന്ദ്രീകരിച്ചാണ് പ്രചാരണപരിപാടിയുടെ ഉള്ളടക്കം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ബാങ്കിന്‍റെ ജീവനക്കാരുടെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രചാരണപരിപാടിക്കാവശ്യമായ പ്രചോദന കഥകള്‍ രൂപപ്പെടുത്തിയിട്ടുള്ളത്.
"എല്ലാ സംഭാഷണങ്ങളുടെയും തീരുമാനങ്ങളുടെയും കാതല്‍ സ്ഥാനത്ത് ഉപഭോക്താവിനെ നിലനിര്‍ത്തിക്കൊണ്ടുള്ളൊരു സംസ്കാരം സൃഷ്ടിക്കുന്നതിലും നിലനിര്‍ത്തുന്നതിലും ആക്സിസ് ബാങ്ക് വിശ്വസിക്കുന്നു. ഇത് എല്ലാ ഉപഭോക്തൃ ഇടപെടലുകളുടെയും ഉല്‍പ്പന്ന രൂപകല്‍പ്പനകളുടേയും നവീന പ്രക്രിയകളുടേയും ഭാഗമാണ്. ഓരോ ഉപഭോക്തൃ ശബ്ദവും വിലപ്പെട്ടതാണെന്നും അവരെ കേള്‍ക്കാന്‍ വിവിധ ചാനലുകളിലുടനീളം സജീവ സംവിധാനങ്ങള്‍ ആക്സിസ് ബാങ്ക് സൃഷ്ടിച്ചിട്ടുണ്ട്.", ആക്സിസ് ബാങ്ക് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ രാജീവ് ആനന്ദ് പറഞ്ഞു.
"2020-ലെ ദില്‍ സേ ഓപ്പണ്‍ പ്രചാരണപരിപാടിക്കു പിന്നാലെ ഉന്മേഷദായകമായ മറ്റൊരു ചിന്തയുമായി എത്തിയിരിക്കുകയാണ് ഞങ്ങള്‍. ഉപഭോക്താക്കളുമായുള്ള ഞങ്ങളുടെ വൈകാരിക ബന്ധം ശക്തിപ്പെടുത്താനും ആഴത്തിലാക്കാനും ഞങ്ങളിലുള്ള വിശ്വാസത്തെ സവിശേഷമായ രീതിയില്‍ വളര്‍ത്തിയെടുക്കാനനും ആഗ്രഹിക്കുന്ന ഞങ്ങളുടെ എളിയ യാത്രയുടെ ഭാഗമാണ് ഈ പ്രചാരണപരിപാടി.", ആക്സിസ് ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ അനൂപ് മനോഹര്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam