Print this page

വാര്‍ഡ് വിസാര്‍ഡ് ആഗസ്റ്റില്‍ 1,729 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു

Ward Wizard sold 1,729 units of vehicles in August Ward Wizard sold 1,729 units of vehicles in August
കൊച്ചി: വാര്‍ഡ് വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് 2022 ആഗസ്റ്റില്‍ തങ്ങളുടെ ഇരുചക്ര വാഹന ബ്രാന്‍ഡായ ജോയ് ഇ-ബൈക്കിന്‍റെ 1,729 യൂണിറ്റുകള്‍ വിറ്റഴിച്ചു. 2022 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ആകെ 12,454 ഇലക്ട്രിക് ഇരുചക്രവാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 158 ശതമാനം വളര്‍ച്ചയാണ് വില്‍പനയില്‍ രേഖപ്പെടുത്തിയത്. 4,835 യൂണിറ്റായിരുന്നു 2021 ഏപ്രില്‍-ആഗസ്റ്റ് കാലയളവില്‍ വിറ്റത്.
ആഗോളതലത്തില്‍ വൈദ്യുത വാഹനങ്ങളുടെ ആവശ്യം വര്‍ധിക്കുന്നതിനാല്‍ ഉടന്‍ തന്നെ നേപ്പാളില്‍ തങ്ങളുടെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് വാര്‍ഡ്വിസാര്‍ഡ് ഇന്നൊവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ യതിന്‍ ഗുപ്തെ പറഞ്ഞു. കൂടുതല്‍ സംസ്ഥാനങ്ങള്‍ കാര്‍ബണ്‍ പ്രസാരണം കുറയ്ക്കുന്നതിനും വൈദ്യുത ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നയങ്ങള്‍ കൊണ്ടുവരുന്നതിനാല്‍ വ്യവസായം എന്നത്തേക്കാളും വേഗത്തില്‍ വളരുകയാണ്. രാജ്യത്തുടനീളമും ടച്ച് പോയിന്‍റുകള്‍ സ്ഥാപിച്ച് തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ്. ഉത്സവ സീസണ്‍ ആരംഭിച്ചതിനാല്‍ തങ്ങളുടെ ഡീലര്‍ഷിപ്പുകളിലുടനീളം കൂടുതല്‍ അന്വേഷണങ്ങള്‍ വരുന്നുണ്ട്. അതിനാല്‍ ഒരു മികച്ച വില്‍പനയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam