Print this page

മില്ലീഗ്രാം ഗോള്‍ഡ് പ്രോഗ്രാം അവതരിപ്പിക്കുന്ന ആദ്യ എന്‍ബിഎഫ്സിയായി മുത്തൂറ്റ് ഫിനാന്‍സ്

മില്ലീഗ്രാം ഗോള്‍ഡ് പ്രോഗ്രാം അനുസരിച്ച് മുത്തൂറ്റ് ഗ്രൂപ്പുമായുള്ള ഓരോ ഇടപാടിലും ഉപഭോക്താക്കള്‍ക്ക് മില്ലീഗ്രാം ഗോള്‍ഡ് നേടാം.

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി മില്ലീഗ്രാം ഗോൾഡ് പ്രോഗ്രാം ആവിഷ്കരിച്ചിരിക്കുന്നു. ഇത്തരത്തിൽ ഒരു പദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ എന്‍ബിഎഫ്സി ആയി ഇതോടെ മുത്തൂറ്റ് ഫിനാൻസ് മാറി. ഇതുവഴി മുത്തൂറ്റ് ഗ്രൂപ്പുമായി നടത്തുന്ന ഓരോ ഇടപാടിനും ഉപഭോക്താവിന് കുറഞ്ഞത് ഒരു മില്ലീഗ്രാം ഗോൾഡ് ലഭിക്കും. ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനും സജീവമല്ലാത്ത ഉപഭോക്താക്കളെ തിരികെയെത്തിക്കാനുമാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. മുത്തൂറ്റ് ഗ്രൂപ്പിന്‍റെ 33 ഓളം വരുന്ന സേവനങ്ങൾക്ക് ഈ പദ്ധതി ബാധകമായിരിക്കും. കമ്പനിയുമായുള്ള ഉപഭോക്താക്കളുടെ എല്ലാവിധ ക്രയവിക്രയങ്ങൾക്കും- ഗോൾഡ് ലോൺ എടുക്കുന്നവർക്കും, പലിശ അടക്കുന്നവരും ഒക്കെ തന്നെ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകും. ഈ പദ്ധതിയുടെ മുൻകാല പ്രാബല്യം ഏപ്രിൽ 1, 2022 മുതൽ ലഭ്യമായിരിക്കും.

രണ്ടു വര്‍ഷം നീണ്ടു നില്ക്കുന്ന ഈ പദ്ധതിയിൽ ഇന്ത്യയില്‍ ആദ്യമായിട്ടാണ് 24 കാരറ്റ് സ്വർണം ഉപഭോക്താക്കൾക്ക് റിവാർഡ് ആയി നൽകുന്നത്. ഈ പദ്ധതിയുടെ ഭാഗമായി പ്രതിവര്‍ഷം ഏതാണ്ട് 50 കോടി രൂപ മൂല്യം വരുന്ന (100 കിലോഗ്രാം) സ്വര്‍ണം ഉപഭോക്താക്കൾക്ക് നൽകാനാണ് കമ്പനി ലക്ഷ്യമാക്കുന്നത്. ഗോൾഡ് പോയന്‍റിനുള്ള മാനദണ്ഡം പ്രത്യേക പദ്ധതി/ഇടപാടുകൾക്കനുസൃതമായിരിക്കും. ഉപഭോക്താക്കളുടെ പങ്കാളിത്തം വർധിപ്പിക്കാനും മുത്തൂറ്റ് ഫിനാന്‍സില്‍ വിശ്വാസമര്‍പ്പിക്കുന്ന നിലവിലെ ഉപഭോക്താക്കള്‍ക്ക് നന്ദി പറയാനും ഈ പദ്ധതി സഹായിക്കുമെന്നാണ് മുത്തൂറ്റ് ഫിനാന്‍സ് വിശ്വസിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മുത്തൂറ്റ് ഫിനാന്‍സിന്‍റെ വെബ്സൈറ്റ് (www.muthootfinance.com) സന്ദർശിച്ച് വിശദ വിവരങ്ങള്‍ മനസിലാക്കാവുന്നതാണ്.

വർഷങ്ങളായുള്ള തങ്ങളുടെ തുടർച്ചയായ ശ്രമഫലമായി ബിസിനസ്സില്‍ പ്രശസ്തവും വിശ്വസനീയവുമായ നേതൃത്വത്തിൽ എത്താൻ മുത്തൂറ്റ് ഫിനാൻസിനു സാധിച്ചിട്ടുണ്ടെന്ന് പുതിയ പദ്ധതി അവതരിപ്പിക്കുന്ന വേളയില്‍ മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോർജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. പുതുമകള്‍ അവതരിപ്പിക്കുന്ന കാര്യത്തിലും മികച്ച ഉപഭോക്തൃ അനുഭവങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തിലും തങ്ങളുടെ ഉപഭോക്താക്കളുടെ പ്രചോദനം എന്നും ലഭിച്ചിട്ടുണ്ട്. തങ്ങളുടെ വളര്‍ച്ചാ പാതയില്‍ അവര്‍ ഗണ്യമായ സംഭാവനയാണു നല്കിയിട്ടുള്ളത്. വർഷങ്ങളായി തുടരുന്ന അവരുടെ അതുല്യമായ വിശ്വാസത്തിലുള്ള തങ്ങളുടെ ചെറിയൊരു നന്ദി പ്രകാശനമാണ് ഈ പദ്ധതി. ഈ നീക്കത്തിലൂടെ പുതിയൊരു വിഭാഗം ഉപഭോക്താക്കളെ മുത്തൂറ്റ് ഗ്രൂപ്പുമായി ബിസിനസ് ചെയ്യാനായി പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുത്തൂറ്റ് ഫിനാന്‍സിന് പുതിയ ഉപഭോക്താക്കളെ റഫർ ചെയ്യുന്നവർക്ക് 20 മില്ലീഗ്രാം ഗോള്‍ഡ് പോയിന്‍റുകള്‍ നേടാനും മുത്തൂറ്റ് ഫിനാന്‍സ് അവസരമൊരുക്കുന്നുണ്ട്. മുത്തൂറ്റ് ഫിനാന്‍സിന്‍റെ ശാഖ വഴിയോ ഓണ്‍ലൈന്‍ വെബ് പോർട്ടലിലൂടേയോ (www.muthootfinance.com) നിലവിലുള്ള ഏത് ഉപഭോക്താവിനും പുതിയ ഉപഭോക്താക്കളെ റഫര്‍ ചെയ്യാനും മില്ലീഗ്രാം ഗോള്‍ഡ് പോയിന്‍റുകള്‍ നേടാനും സാധിക്കും. ചില പ്രക്രിയകളുടേയും നിബന്ധനകളുടേയും വ്യവസ്ഥകളുടേയും അടിസ്ഥാനത്തിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുന്നത്.
Rate this item
(0 votes)
Author

Latest from Author