Print this page

വി ആപ്പിലൂടെ റെയില്‍വേ ഗ്രൂപ്പ് ഡി പരീക്ഷയ്ക്ക് തയ്യാറെടുക്കാം

കൊച്ചി: പരീക്ഷയുമായി സഹകരിച്ച് ആഗസ്റ്റ് 17-ന് ആരംഭിക്കുന്ന ഇന്ത്യന്‍ റെയില്‍വേ ഗ്രൂപ്പ് ഡി പരീക്ഷയ്ക്കു പരിശീലനം നടത്താന്‍ വി അവസരം ഒരുക്കി. ഇതിന്‍റെ ഭാഗമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വി ആപ്പിലൂടെ പരിശീലന പരീക്ഷാ സാമഗ്രികള്‍ ലഭ്യമാക്കും. വി ആപ്പിലുള്ള ജോബ്സ് ആന്‍റ് എജ്യൂക്കേഷന്‍ വിഭാഗത്തിലാണ് രാജ്യത്തെ 150-ല്‍ ഏറെ സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള പരീക്ഷാ പരിശീലന സൗകര്യത്തോടൊപ്പം ഇതുള്‍പ്പെടുത്തിയിരിക്കുന്നത്.

വി ഉപഭോക്താക്കള്‍ക്ക് പരീക്ഷാ പാസിന്‍റെ ഒരു മാസത്തെ സൗജന്യ സബ്സ്ക്രിപ്ഷന്‍ വി ജോബ്സ് ആന്‍റ് എജ്യൂക്കേഷന്‍ വഴി ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍, ബാങ്കിങ്, ഡിഫന്‍സ്, റെയില്‍വേ എന്നിവ അടക്കം 150-ല്‍ ഏറെ പരീക്ഷകള്‍ക്ക് വേണ്ടിയുള്ള പരിധിയില്ലാത്ത മോക് പരീക്ഷകള്‍ ഇതിലൂടെ അഭിമുഖീകരിക്കാം. സൗജന്യ ട്രയല്‍ കാലാവധിക്കു ശേഷം പ്രതിവര്‍ഷം 249 രൂപ എന്ന നാമമാത്ര നിരക്കില്‍ ഇതില്‍ തുടരാനും ഉപഭോക്താക്കള്‍ക്കാവും. വി ജോബ്സ് ആന്‍റ് എജ്യൂക്കേഷന്‍ വിഭാഗത്തില്‍ പ്രൊഫൈല്‍ ഡീറ്റെയില്‍സ് നല്‍കി റെയില്‍വേസ് തെരഞ്ഞെടുത്ത് ഗ്രൂപ്പ് ഡി പരീക്ഷാ സാമഗ്രികള്‍ പ്രയോജനപ്പെടുത്താനാവും.
Rate this item
(0 votes)
Author

Latest from Author