Print this page

കസ്റ്റംസ് ഡ്യൂട്ടി കളക്ഷന്‍ സൗകര്യം ഇനി സൗത്ത് ഇന്ത്യന്‍ ബാങ്കിലും

കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിങ് പ്ലാറ്റ്‌ഫോമായ സൈബര്‍നെറ്റ് മുഖേന കസ്റ്റംസ് തീരുവയും പരോക്ഷ നികുതികളും അടക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. ബാങ്കിന്റെ റീട്ടെയ്ല്‍, കോര്‍പറേറ്റ് ഉപഭോക്താക്കള്‍ക്ക് ഈ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിച്ച് നികുതികളും തീരുവയും അടക്കാം.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്റ് കസ്റ്റംസ് (സിബിഐസി) പ്രിന്‍സിപ്പല്‍ ചീഫ് കണ്‍ട്രോളര്‍ ഓഫ് അക്കൗണ്ട് ഡോ. ശങ്കരി മുരളിയുടെ സാന്നിധ്യത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണന്‍ ഈ സംവിധാനം ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം ഡൽഹി ബാങ്കിന്റെ ഇലക്ട്രോണിക് ഫോക്കല്‍ പോയിന്റ് ബ്രാഞ്ചും (ഇ-എഫ്പിബി) ഉല്‍ഘാടനം ചെയ്തു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഡിജിറ്റല്‍ ചാനലുകള്‍ മുഖേന നികുതിദായകരില്‍ നിന്ന് പ്രത്യക്ഷ, പരോക്ഷ നികുതികള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനമാണിത്.

സിബിഐസിയുടെ പോര്‍ട്ടലിലെ ബാങ്കുകളുടെ പട്ടികയില്‍ നിന്ന് സൗത്ത് ഇന്ത്യന്‍ ബാങ്ക് തെരഞ്ഞെടുത്ത് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനായി നികുതികള്‍ അടക്കാം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയോടെയാണ് സിബിഐസിക്കു വേണ്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് കസ്റ്റംസ് ഡ്യൂട്ടി സ്വീകരിക്കുന്നത്.

ഈ സംവിധാനം വലിയ അവസരങ്ങളാണ് തുറന്നു തരുന്നതെന്ന് ബാങ്ക് മേധാവി മുരളി രാമകൃഷ്ണന്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങല്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായും കോര്‍പറേറ്റ്, വന്‍കിട, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്കും റീട്ടെയ്ല്‍ ഉപഭോക്താക്കള്‍ക്കും സര്‍ക്കാരുമായി ബന്ധപ്പെട്ട ബാങ്കിങ് ഇടപാടുകളും നികുതി, റെവന്യൂ അടവുകളും നടത്താനും ഈ സംവിധാനത്തിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Image
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഐസിഇഗേറ്റ് പോർട്ടലിലൂടെയുള്ള കസ്റ്റംസ് ഡ്യൂട്ടി പിരിവ് ലോഞ്ച് അവസരത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ മുരളി രാമകൃഷ്ണൻ, ശങ്കരി മുരളി ഐസിഎഎസ് (പ്രിൻസിപ്പൽ ചീഫ് കൺട്രോളർ ഓഫ് അക്കൗണ്ട്സ് -സിബിഐസി),  ചന്ദൻ മിശ്ര ഐസിഎഎസ് (പ്രിൻസിപ്പൽ ചീഫ് കൺട്രോളർ ഓഫ് അക്കൗണ്ട്സ്), ചീഫ് കൺട്രോളർ ഓഫ് അക്കൗണ്ട്സ്), റുഷികേശ് കോഡ്ഗി ഐസിഎഎസ് (ഡെ. കൺട്രോളർ ഓഫ് അക്കൗണ്ട്സ്),  സഞ്ചയ് സിൻഹ (എസ്ജിഎം & കൺട്രി ഹെഡ് ആർബിഡി), ജോളി സെബാസ്റ്റ്യൻ (ഡിജിഎം & ഹെഡ്-ഗവ. ബിസിനസ്), രഞ്ജിത്ത് ആർ നായർ (AGM ഡൽഹി RO), ഭൂമിക കാലിയ (മാനേജർ RO ഡൽഹി), ആർതി ദീക്ഷിത് (മാനേജർ RO ഡൽഹി) എന്നിവർക്കൊപ്പം.
Rate this item
(0 votes)
Author

Latest from Author