Print this page

ഭീമ ജുവല്‍സ് ഹൈദരാബാദില്‍ 2 ഷോറൂമുകള്‍ തുറന്നു

bhima-jewels-has-opened-2-showrooms-in-hyderabad bhima-jewels-has-opened-2-showrooms-in-hyderabad
- തെലങ്കാനയിലും ആന്ധ്രയിലും 1000 കോടി രൂപ നിക്ഷേപിക്കും
കൊച്ചി: മുന്‍നിര ജ്വല്ലറി ബ്രാന്‍ഡായ ഭീമ ജുവല്‍സ് ഹൈദരാബാദില്‍ രണ്ട് ഷോറൂമുകള്‍ തുറന്നു. തെലങ്കാനയിലേക്കും ആന്ധ്ര പ്രദേശിലേക്കും പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ ഷോറൂമുകള്‍ തുറന്നത്. തെലങ്കാന തൊഴില്‍ വകുപ്പ് മന്ത്രി മല്ല റെഡ്ഡി ഉല്‍ഘാടനം ചെയ്തു. സോമാജിഗുഡയിലും എ എസ് റാവു നഗറിലു മാണ് പുതിയ ഷോറൂമുകള്‍. കുകട്പള്ളി, ദില്‍സുഖ്നഗര്‍ എന്നിവിടങ്ങളില്‍ കൂടി പുതിയ ഷോറൂമുകള്‍ വൈകാതെ തുറക്കും.
പ്രവര്‍ത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി തെലങ്കാനയിലും ആന്ധ്രയിലുമായി കമ്പനി അടുത്ത രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ നിക്ഷേപമിറക്കും. നേരിട്ടും അല്ലാതെയും രണ്ടായിരത്തിലേറെ തൊഴിലവസരങ്ങളാണ് ഇതുവഴി സൃഷ്ടിക്കപ്പെടുക. നിലവില്‍ ഇന്ത്യയിലും യുഎഇയിലുമായി 50ലേറെ ഷോറൂമുകള്‍ ഭീമ ജുവല്‍സിനുണ്ട്. 'അതിവേഗം വളരുന്ന ഹൈദരാബാദ് ജീവിത നിലവാരത്തിലും വളര്‍ച്ചാ സാധ്യതയിലും മുന്നിട്ടു നില്‍ക്കുന്ന നഗരമാണെന്ന്' ഭീമ ജുവല്‍സ് ചെയര്‍മാന്‍ ബി ബിന്ദുമാധവ് പറഞ്ഞു. 'ശില്‍പചാരുതയും വൈവിധ്യമാര്‍ന്ന രൂപകല്‍പ്പനകളിലുമുള്ള ഭീമയുടെ സ്വര്‍ണാഭരണങ്ങള്‍ക്ക് തെലങ്കാനയില്‍ സ്വീകാര്യത ലഭിക്കുമെന്നും' അദ്ദേഹം പറഞ്ഞു.
'പുതിയ നിക്ഷേപ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തനം വിപുലീകരിക്കുക യാണ് ലക്ഷ്യം. ഉന്നത നിലവാരമാണ് ഹൈദരാബാദിലെ ഉപഭോക്താക്കള്‍ ആഗ്ര
ഹിക്കുന്നത്. ഹൈദരാബാദിലുടനീളം പുതിയ ഷോറൂമുകള്‍ തുറന്ന് അവരുടെ പ്രതീക്ഷ നിറവേറ്റുകയാണ് കൂടുതല്‍ നിക്ഷേപമിറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്,' ഭീമ ജുവല്‍സ് മാനേജിങ് ഡയറക്ടര്‍ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു.
ഓഗ്മെന്റഡ് റിയാലിറ്റി സാങ്കേതിക വിദ്യ ഉപയോഗിച്ച് ആഭരണങ്ങള്‍ വാങ്ങുന്നതിനു മുമ്പ് അണിഞ്ഞു നോക്കാവുന്ന പുതിയ ഷോപ്പിങ് അനുഭവവും സവിശേഷ ഉപഭോക്താക്കള്‍ക്കായി 'ഭീമ പ്രൈവ്' എന്ന പേരില്‍ പേഴ്സനലൈസ്ഡ് ഷോപ്പിങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. അതിവിശാലമായ ഷോറൂമുകളില്‍ ഉപഭോക്താക്കള്‍ക്കായി 'ഭീമ 24 കാരറ്റ് കഫെ' എന്ന പേരില്‍ സവിശേഷ കോഫി ഷോപ്പും കുട്ടികളുടെ വിനോദത്തിനായി 'ഭീമ പ്ലേ സോണും' ഒരുക്കിയിട്ടുണ്ട്. പേഴ്സനല്‍ ഷോപ്പര്‍ സേവനം, ജ്വല്ലറി കസല്‍ട്ടന്റ്, ഡിസൈനര്‍മാര്‍, സ്‌റ്റൈലിറ്റുമാര്‍ എന്നിവരുടെ സേവനവും ലഭിക്കും.
ഉല്‍ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചു. സ്വര്‍ണാഭരണങ്ങള്‍ക്ക് ഗ്രാമിന് 250 രൂപ വരെ ഇളവ് ലഭിക്കും. ഡയമണ്ട് ആഭരണങ്ങള്‍ക്ക് 15000 രൂപ വരേയും വെള്ളി ആഭരണങ്ങള്‍ക്ക് 3000 രൂപ വരേയും ഇളവുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു കിലോ സ്വര്‍ണവും സമ്മാനം നല്‍കും.
Rate this item
(0 votes)
Last modified on Sunday, 17 July 2022 11:55
Pothujanam

Pothujanam lead author

Latest from Pothujanam