Print this page

മുത്തൂറ്റ് ഫിനാന്‍സ് 48 ലക്ഷം രൂപയുടെ ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപുകള്‍ നല്‍കി

Muthoot Finance awarded higher education scholarships worth Rs.48 lakhs Muthoot Finance awarded higher education scholarships worth Rs.48 lakhs
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്‍റെ സാമൂഹ്യ പ്രതിബദ്ധതാ വിഭാഗമായ മുത്തൂറ്റ് എം ജോര്‍ജ്ജ് ഫൗണ്ടേഷന്‍ മുത്തൂറ്റ് എം ജോര്‍ജ്ജ് പ്രൊഫഷണല്‍ സ്കോളര്‍ഷിപ് 2021-22 ന്‍റെ ഭാഗമായി അര്‍ഹരായ 30 വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപുകള്‍ നല്‍കി. എംബിബിഎസ്, എഞ്ചിനീയറിങ്, ബിഎസ്സി നഴ്സിങ് തുടങ്ങിയ കോഴ്സുകളിലേക്കായി 48 ലക്ഷം രൂപയുടെ സ്കോളര്‍ഷിപുകളാണു നല്‍കിയത്.
രണ്ടു ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനം ഉള്ളതും ഹയര്‍ സെക്കണ്ടറി തലത്തില്‍ 80 ശതമാനമെങ്കിലും മാര്‍ക്കു വാങ്ങിയവരുമാണ് സ്കോളര്‍ഷിപിന് അര്‍ഹരായത്. പത്ത് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് 24 ലക്ഷം രൂപയും പത്ത് ബിടെക് വിദ്യാര്‍ത്ഥികള്‍ക്ക് 12 ലക്ഷം രൂപയും പത്ത് ബിഎസ് സി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് 12 ലക്ഷം രൂപയുമാണ് സ്കോളര്‍ഷിപ്.
എറണാകുളം അവന്യൂ റീജന്‍റില്‍ നടത്തിയ സ്കോളര്‍ഷിപ് ദാന ചടങ്ങില്‍ കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ഗോപിനാഥ് പി മുഖ്യാതിഥിതിയായി. മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അധ്യക്ഷത വഹിച്ചു. ഐഎംഎ കൊച്ചി പ്രസിഡന്‍റ് ഡോ. മരിയ വര്‍ഗീസ്, മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍റ് സയന്‍സ് പ്രിന്‍സിപാല്‍ ഡോ. പി സി നീലകണ്ഠന്‍, ഐഎംഎ കൊച്ചി വൈസ് പ്രസിഡന്‍റ് ഡോ. ഹനീഷ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ വര്‍ഷത്തെ തുകയും ചടങ്ങില്‍ വച്ച് നല്‍കി.
വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ ഉന്നത വിദ്യാഭ്യാസം തടസമില്ലാതെ മുന്നോട്ടു കൊണ്ടു പോകാന്‍ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയുള്ള മുത്തൂറ്റ് ഫിനാന്‍സിന്‍റെ സാമൂഹ്യ പ്രതിബദ്ധതാ പരിപാടിയാണ് മുത്തൂറ്റ് എം ജോര്‍ജ്ജ് പ്രൊഫഷണല്‍ സ്കോളര്‍ഷിപ്. 2017-ലാണ് സാമ്പത്തികമായി പിന്നോക്കമായ വിദ്യാര്‍ത്ഥികളെ ഉയര്‍ത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യവുമായി ഇതിനു തുടക്കം കുറിച്ചത്. മുത്തൂറ്റ് ഫിനാന്‍സ് ഇതിനായി ആകെ 1,58,20,000 രൂപ (2017-2022) വകയിരുത്തുകയും ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്‍റെ നേട്ടവും ലഭിച്ചു. വരും വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള കൂടുതല്‍ പദ്ധതികളിലൂടെ താഴേക്കിടയിലുള്ള വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനു പിന്തുണ നല്‍കാന്‍ മുത്തൂറ്റ് ഫിനാന്‍സ് സജീവ നീക്കങ്ങള്‍ നടത്തുന്നുണ്ട്.
ജീവിതത്തില്‍ മികവു പ്രകടിപ്പിക്കാന്‍ അഭിവാഞ്ചയുള്ള മികച്ച വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്നതിനാണ് തങ്ങള്‍ ഈ സാമൂഹ്യ പ്രതിബദ്ധതാ നീക്കം ആരംഭിച്ചതെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. ഈ യുവ പ്രതിഭകള്‍ രാജ്യത്തിന്‍റെ ഭാവിയാണ്. അവരുടെ സ്വപ്നങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് തങ്ങളെ ഊര്‍ജ്ജസ്വലരാക്കുകയാണ്. തങ്ങളുടെ സമൂഹത്തിന് തിരികെ നല്‍കാനുള്ള പ്രത്യക്ഷമായ ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് അകാദമിക് സ്കോളര്‍ഷിപുകളെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായും ഇതു തുടരുമെന്നു ഞങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരത്തിലൊരു നീക്കത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത് അതീവ ആഹ്ലാദകരമാണെന്ന് മുഖ്യാതിഥി കേരളാ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ഗോപിനാഥ് പി പറഞ്ഞു. മഹാമാരിക്കാലത്ത് തങ്ങള്‍ നേരിട്ട വെല്ലുവിളികള്‍ക്കിടയിലും മികവു തെളിയിക്കാന്‍ കഴിഞ്ഞ ഈ വിദ്യാര്‍ത്ഥികളെ താന്‍ അഭിനന്ദിക്കുന്നു. യുവ നേതാക്കളുടെ വികസനത്തിനായി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിക്കുമ്പോഴും ഇത്തരത്തിലുള്ള നീക്കങ്ങള്‍ സമൂഹത്തെ ഉയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിക്കുന്നതായി താന്‍ വിശ്വസിക്കുന്നു. ഈ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി കൂടുതല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിയ മുത്തൂറ്റ് ഫിനാന്‍സിനെ താന്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിരവധി സാമൂഹ്യ പ്രതിബദ്ധതാ നീക്കങ്ങളിലൂടെ മുത്തൂറ്റ് ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 40 വിദ്യാര്‍ത്ഥികള്‍ക്ക് 4.45 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകളാണ് ഉന്നത വിദ്യാഭ്യാസ സ്കോളര്‍ഷിപ് 2020-21 പ്രകാരം നല്‍കിയത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam