Print this page

ഉട്ടോപ്യന്‍ ഡിസ്റ്റോപിയ ജൂലൈ രണ്ടു മുതല്‍ ഒന്‍പതുവരെ

Utopian Dystopia July 2nd to 9th Utopian Dystopia July 2nd to 9th
കൊച്ചി: കല, ഡിസൈന്‍, ടെക്നോളജി എന്നിവയുടെ ആഘോഷമായ ഉട്ടോപ്യന്‍ ഡിസ്റ്റോപിയ ജൂലൈ രണ്ടു മുതല്‍ ഒന്‍പതു വരെ കൊച്ചിയിലെ ഹൈ-ലൈറ്റ് പ്ലാറ്റിനോയില്‍ നടക്കും. കലാ പ്രദര്‍ശനങ്ങള്‍, അവതരണങ്ങള്‍, കോണ്‍ഫറന്‍സുകള്‍, ഓപ്പണ്‍ മൈക്, കച്ചേരികള്‍ എന്നിവ പരിപാടിയുടെ ഭാഗമായിരിക്കും. ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സംവിധായകന്‍ ബേസില്‍ ജോസഫ് മുഖ്യാതിഥിയായിരിക്കും. കേരള ടൂറിസം, ഐഎംഎ, കെഎസ്ഐഡിസി എന്നിവയുടെ പിന്തുണയോടെയാണ് യുഡി സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യവസായ, നിയമ, കയര്‍ മന്ത്രി പി രാജീവാണ് യുഡിയുടെ മുഖ്യ രക്ഷാധികാരി.
സര്‍ഗ്ഗാത്മകതയെ ജീവിതത്തിലേക്കും ഭാവനയെ കലയിലേക്കും കൊണ്ടുവരികയാണ് ഉട്ടോപ്യന്‍ ഡിസ്റ്റോപിയയില്‍ ചെയ്യുന്നത്. ഡിസൈനര്‍മാര്‍, കലാകാരന്മാര്‍, ആര്‍ക്കിടെക്ടുമാര്‍, എഴുത്തുകാര്‍, ടെക്കികള്‍ എന്നിവര്‍ ഉട്ടോപ്യന്‍ ഡിസ്റ്റോപിയയില്‍ ഉള്‍പ്പെടുന്നു. അതുല്യമായ ഈ കലോത്സവത്തിലൂടെ, കല, ഡിസൈന്‍, സാങ്കേതികവിദ്യ എന്നിവയ്ക്കിടയിലുള്ള വിടവ് നികത്തുന്നു. പ്രശസ്ത കലാകാരന്മാര്‍ അവരുടെ സര്‍ഗ്ഗാത്മകതയിലൂടെയും കരകൗശലത്തിലൂടെയും ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ (ഉട്ടോപ്യനോ ഡിസ്റ്റോപിയനോ അല്ലെങ്കില്‍ രണ്ടുമോ) പങ്കുവെക്കും.
ഉട്ടോപ്യന്‍ ഡിസ്റ്റോപിയ ക്യൂറേറ്റ് ചെയ്യുന്നത് ആര്‍ക്കിടെക്ട് ആസിഫ് റഹ്‌മാന്‍, ഡെപ്യൂട്ടി ക്യൂറേറ്റര്‍ വിനോദ് രാമസ്വാമി, എന്‍എഫ്ടി ക്യൂറേറ്റര്‍ ഉണ്ണികൃഷ്ണന്‍ ദാമോദരന്‍ എന്നിവരാണ്. വിവിധ സര്‍ഗ്ഗാത്മക മേഖലകളില്‍ നിന്നുള്ള 400 ലധികം കലാകാരന്മാര്‍ പരിപാടിയുടെ ഭാഗമാകും. ഉദ്ഘാടനം മരടിലെ ഹൈലൈറ്റ് പ്ലാറ്റിനോയില്‍ ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് നടക്കും. രാഷ്ട്രീയം, കല, ഫാഷന്‍, ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും. ഉദ്ഘാടനശേഷം പൊതുജനങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍ട്ട് (എന്‍എഫ്ടി) പ്രദര്‍ശനം, എഡ്യൂക്കേഷന്‍ എക്‌സ്‌പോ, ഫാഷന്‍ ആന്‍ഡ് ക്രാഫ്റ്റ്‌സിന്റെ ഫ്ളീ മാര്‍ക്കറ്റ്, 10 ഫുഡ് സ്റ്റാളുകളുള്ള ഫുഡ് കോര്‍ട്ട്, കുട്ടികള്‍ക്കുള്ള വിവിധ ശില്‍പശാലകള്‍, ഫിലിം ഫെസ്റ്റിവല്‍ എന്നിവ ആസ്വദിക്കാം. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഡിസൈന്‍ കേരള, ലിറ്റില്‍ മാര്‍ഷ്യന്‍സ് എന്നിവയുമായി സഹകരിച്ച് കോണ്‍ഫറന്‍സുകള്‍, ടോക്ക് ഷോകള്‍, പാനല്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍ എന്നിവയും യുഡി സംഘടിപ്പിക്കും. ഉത്സവകാലത്ത് എല്ലാ ദിവസവും വൈകുന്നേരം അവിയല്‍, സ്ട്രീറ്റ് അക്കാദമിക്‌സ്, ശങ്ക ട്രൈബ്, മനുഷ്യന്‍ തുടങ്ങീ മലയാളത്തിലെ പ്രശസ്ത ബാന്‍ഡുകളുടെ പരിപാടികളും സംഘടിപ്പിക്കുന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam