Print this page

ലൈഫ്സ്റ്റൈലിൽ 'സെയിലി'ന് തുടക്കമായി

The beginning of 'Saili' in lifestyle The beginning of 'Saili' in lifestyle
ലൈഫ്സ്റ്റൈലിന്റെ എല്ലാ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും പ്രമുഖ ഫാഷൻ ബ്രാൻഡുകളുടെ ഉത്പ്പന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവ്
കൊച്ചി: ഇന്ത്യയിലെ മുൻനിര ഷോപ്പിംഗ് ഹബ്ബായ ലൈഫ്സ്റ്റൈലിൽ ഈ സീസണിലെ ‘സെയിലി’ന് തുടക്കമായി. ലൈഫ്‌സ്റ്റൈൽ സെയിലിൽ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് മുൻനിര ഫാഷൻ ബ്രാൻഡുകളുടെ ഉത്പ്പന്നങ്ങൾ 50 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാം. വിലക്കുറവിന് പുറമെ ആകർഷണീയമായ മറ്റ് ഓഫറുകളും ലൈഫ്‌സ്റ്റൈൽ വാഗ്ദാനം ചെയ്യുന്നു.
സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും വിഭാഗങ്ങളിലായി വിലക്കുറവിൽ ഏറ്റവും പുതിയ കളക്ഷനുകളാണ് ലൈഫ്‌സ്റ്റൈൽ അവതരിപ്പിച്ചിരിക്കുന്നത്. ലൈഫ്സ്റ്റൈലിന്റെ സ്വന്തം ഫാഷൻ ബ്രാൻഡുകളായ ഫോർസ, ജിഞ്ചർ, മെലാഞ്ചെ, ക്യപ്പ, കോഡ്, ഫെയിം ഫോർഎവർ, എന്നിവയ്ക്ക് പുറമെ ലോകത്തെ തന്നെ മുൻനിര ഫാഷൻ ബ്രാൻഡുകളായ വെറോ മോഡ, ലിവൈസ്, പൂമ, ലോറിയൽ, ടൈറ്റൻ, ബീബ, ഒൺലി, ലൂയി ഫിലിപ്പ്, ടോമി ഹിൽഫിഗർ, വാൻ ഹ്യൂസൻ, യുണൈറ്റഡ് കളേഴ്സ് ഓഫ് ബെന്നറ്റൻ തുടങ്ങിയ ബ്രാൻഡുകളുടെ വിപുലമായ ഉത്പ്പന്ന ശ്രേണിയിൽ നിന്നും തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. എസ്‌ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 7000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam