Print this page

'പപ്പാ കി നയി കഹാനി' പ്രചാരണവുമായി എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്

SBI Life Insurance launches 'Pappa Ki Nai Kahani' campaign SBI Life Insurance launches 'Pappa Ki Nai Kahani' campaign
കൊച്ചി: കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം തങ്ങളുടെ സ്വപ്നങ്ങള്‍ ദൃഢനിശ്ചയത്തോടെ പൂര്‍ത്തീകരിക്കുന്നതിനു പിതാക്കന്മാരെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചാരണപരിപാടിയായ 'പപ്പാ കി നയി കഹാനി'ക്ക് എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് തുടക്കം കുറിച്ചു.
കുട്ടിയുടെ വളര്‍ച്ചയില്‍ പിതാവിന്‍റെ പങ്ക് വര്‍ധിച്ചുവരികയാണ്. സംരക്ഷകന്‍ എന്നതിനേക്കാള്‍ ഉപദേശകന്‍, കൂട്ടുകാരന്‍, മെന്‍റര്‍, റോള്‍ മോഡല്‍ തുടങ്ങിയ നിരവധി റോളുകളാണ് പിതാവിനു കുട്ടികളുടെ വളര്‍ച്ചയിലുള്ളത്. ഇതിനിടയിലും ഈ പകര്‍ച്ചവ്യാധിക്കാലത്ത് പിതാക്കന്മാര്‍ പലരേയും അവരുടെ ജീവിതകാല സ്വപ്നങ്ങള്‍ക്ക് ഊതിത്തെളിച്ചെടുക്കാന്‍ അവസരമൊരുക്കിയിരിക്കുകയാണ്. കുടുംബത്തിന്‍റെ ഉത്തരവാദിത്വം എടുക്കുന്നതിനൊപ്പം അവരുടെ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുകയെന്നതാണ് പപ്പ കി നയി കഹാനി എന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് എസ്ബിഐ ലൈഫ് ബ്രാന്‍ഡ് ആന്‍ഡ് കോര്‍പറേറ്റ് കമ്യൂണിക്കേഷന്‍ ചീഫ് രവീന്ദ്ര ശര്‍മ പറഞ്ഞു.
വ്യക്തിപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനൊപ്പം തങ്ങളുടെ ജീവിത സ്വപ്നങ്ങളെ പിന്തുടരുന്നതിനു പിതാക്കന്മാരെ പ്രചോദിപ്പിക്കുകയാണ് എസ്ബിഐ ലൈഫിനൊപ്പം ചേര്‍ന്ന് പുറത്തിറക്കിയിട്ടുള്ള ഈ ഡിജിറ്റല്‍ ഫിലിമെന്ന് വാട്കണ്‍സള്‍ട്ട് മാനേജിംഗ് പാര്‍ട്ണര്‍ സഹില്‍ ഷാ പറഞ്ഞു.
Rate this item
(0 votes)
Last modified on Sunday, 19 June 2022 08:47
Pothujanam

Pothujanam lead author

Latest from Pothujanam