Print this page

ഐബിഎം ഓട്ടോമേഷൻ ഇന്നോവേഷൻ കേന്ദ്രം കൊച്ചിയിൽ പ്രവർത്തനമാരംഭിക്കുന്നു

IBM Automation Innovation Center opens in Kochi IBM Automation Innovation Center opens in Kochi
കൊച്ചി:കൊച്ചിയിൽ പുതിയ ഓട്ടോമേഷൻ ഇന്നോവേഷൻ കേന്ദ്രം പ്രഖ്യാപിച്ച് ലോകത്തെ മുൻനിര ടെക് കമ്പനിയായ ഐബിഎം. കാക്കനാട് ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെന്ററിൽ സ്ഥിതിചെയ്യുന്ന ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയർ ലാബിലാണ് പുതിയ കേന്ദ്രവും പ്രവർത്തിക്കുക. 2022ന്റെ മൂന്നാം പാദത്തിൽ ഓട്ടോമേഷൻ കേന്ദ്രം പൂർണമായും പ്രവർത്തനക്ഷമമാകും. ഐബിഎം, ഐബിഎം ഇക്കോ സിസ്റ്റം പങ്കാളികളുടെ ഓട്ടോമേഷൻ സൊല്യൂഷൻസ് അവരുടെ ലൈഫ് സൈക്കിൾ ഉത്പന്ന രൂപകൽപ്പനയിലും അതിന്റെ സാങ്കേതിക പിന്തുണ ഉറപ്പുവരുത്തുന്നതിനും ഉതകുന്നതാകും പുതിയ പദ്ധതി. ഇത് ബിസിനസ് ഓട്ടോമേഷൻ, എഐഒപ്‌സ്, ഇന്റഗ്രേഷൻ തുടങ്ങിയ ഓട്ടോമേഷൻ മേഖലകളിൽ ഗുണഭോക്താവിന് സഹായകമാവും. കൂടുതൽ വേഗത്തിൽ പുതിയ ഉത്പന്നങ്ങൾ രൂപകൽപ്പന ചെയ്യുന്നതിന് ഉപഭോക്താക്കളും പങ്കാളികളുമായി സഹകരിച്ച് ബാഹ്യ കാഴ്ചയിലൂടെ നവീകരണം സാധ്യമാക്കുകയും അതുവഴി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന തരത്തിലാണ് പുതിയ ഇന്നോവേഷൻ കേന്ദ്രം പ്രവർത്തിക്കുക. പ്രാദേശികമായ വളർച്ച ശക്തിപ്പെടുത്തുന്നതിന് പ്രാദേശികമായി തന്നെ പ്രതിഭകളെ മുന്നോട്ട് കൊണ്ടുവരാനും കമ്പനി ശ്രമിക്കുന്നു.
ഇന്ന് പല വ്യവസായങ്ങളും എഐ അധിഷ്ഠിത ഓട്ടോമേഷനിലൂടെ ഐടി, ബിസിനസ് രംഗത്തെ മാറ്റങ്ങൾക്ക് മികച്ച സൊല്യൂഷൻസ് തേടുന്നവയാണ്. ഐബിഎമ്മിനുവേണ്ടി 'മോണിംഗ് കൺസൾട്ട്' അടുത്തിടെ നടത്തിയ ഗ്ലോബൽ എഐ അഡോപ്ഷൻ ഇൻഡക്സ് 2022 പ്രകാരം ഇന്ത്യയിലെ പകുതിയിലേറെ ഐടി പ്രൊഫഷണലുകളും അവരുടെ കമ്പനികൾ ഇപ്പോൾ, കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് ഓട്ടോമേഷൻ സോഫ്‌റ്റ്‌വെയർ അല്ലെങ്കിൽ ടൂളുകൾ ഉപയോഗിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നതായി പറയുന്നു. ഐടി ഓപ്പറേഷൻസിനുവേണ്ടി 52 ശതമാനവും ബിസിനസ് കാര്യങ്ങൾക്ക് 53 ശതമാനവും ജീവനക്കാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിന് 55 ശതമാനവും ഇത്തരത്തിൽ ടൂളുകളും സോഫ്റ്റ്‌വെയുകളും ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബിസിനസ് ആവശ്യങ്ങൾക്ക് അനുസൃതമായും അവസരം മുതലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും ടാറ്റാ കൺസൾട്ടൻസി സർവീസസ്(ടിസിഎസ്), വിപ്രോ എന്നീ കമ്പനികളുമായി ഐബിഎം സഹകരിക്കും. എഐ അധിഷ്ഠിത സൊല്യൂഷൻസ് സൃഷ്ടിക്കുന്നതിനും നവീകരിക്കുന്നതിനും ഈ കമ്പനികളുടെ എഞ്ചിനീയറിംഗ് ടീമുകൾ കൊച്ചിയിലെ ഐബിഎം ഇന്ത്യ സോഫ്റ്റ്‌വെയർ ലാബിൽ ഒരുമിച്ചാകും പ്രവർത്തിക്കുക.
വിപ്രോയുമായി സഹകരിക്കുമ്പോൾ ഐബിഎം ഓട്ടോമേഷൻ സൊല്യൂഷൻസിന്റെ ലോ-കോഡ്/നോ-കോഡ് മെത്തേഡ് ഉപയോഗിച്ച് ഡെവലപ്പർമാർക്കും പങ്കാളികൾക്കുമായി എക്സറ്റൻഷൻസും കിറ്റ്സും നിർമ്മിക്കും. വ്യവസായ-നിർദ്ദിഷ്ട, ഡൊമെയ്ൻ ഉപയോഗ കേസുകൾക്കുവേണ്ടി ടിസിഎസുമായി ചേർന്ന് ഐബിഎം എഐ-പവേർഡ് ഓട്ടോമേഷൻ പോർട്ട്ഫോളിയോയിക്കായുള്ള എക്സ്റ്റൻഷൻസാകും നിർമ്മിക്കുക. ഐബിഎം ഓട്ടോമേഷൻ ഇന്നോവേഷൻ സെന്റർ, ടിസിഎസ്, വിപ്രോ എന്നീ സ്ഥാപനങ്ങളുടെ എഞ്ചിനീയറിംഗ് ടീമുകൾ തമ്മിൽ ആഴത്തിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന് ഇതുവഴി സാധിക്കും. ഇതോടൊപ്പം വിവിധ മേഖലകളിലെ ഉപഭോക്താക്കൾക്ക് അവരുടെ അതുല്യമായ ആവശ്യങ്ങൾക്ക് ഇഷ്‌ടാനുസൃതമായ സൊല്യുഷൻസ് നൽകാനും പറ്റും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam