Print this page

ഗ്രോയുടെ നിക്ഷേപ പദ്ധതിക്ക് തിരുവനനന്തപുരത്ത് നിന്ന് മികച്ച പ്രതികരണം

GRO's investment project in Thiruvananthapuram Excellent response from GRO's investment project in Thiruvananthapuram Excellent response from
തിരുവനന്തപരം - ഗ്രോയുടെ സവിശേഷ നിക്ഷേപ പദ്ധതിയായ അബ് ഇന്ത്യ കരേഗ ഇൻവെസ്റ്റ് കഴിഞ്ഞ ദിവസം സമാപിച്ചപ്പോൾ തിരുവനന്തപുരത്തെ ചെറുകിട നിക്ഷേപകരിൽ നിന്നും  മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ഗ്രോ സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ഹർഷ് ജെയിൻ പറഞ്ഞു. തിരുവനന്തപുരത്തേയും സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിലേയും യുവാക്കൾ വലിയ താൽപര്യമാണ് കാണിച്ചത്. കേരളത്തിൽ നിന്ന് 4 ലക്ഷത്തോളം പേർ  ഗ്രോയുടെ സംവിധാനം ഉപയോഗപ്പെടുത്തി.  തിരുവനന്തപുരത്ത് നിന്ന്
പങ്കെടുത്തവരിൽ 22 ശതമാനം പേർ 25 നും 30 നും ഇടയിലും 19 ശതമാനം 31 നും 40 ഇടയിലും 13 ശതമാനം 18 നും 24 നും ഇടയിലും പ്രായമുള്ളവരാണ്. 53 ശതമാനം പേർ ഓഹരി വിപണിയിൽ നിക്ഷേപിച്ചപ്പോൾ 42 ശതമാനം മ്യൂച്ചൽ ഫണ്ടും ബാക്കി 4 ശതമാനം ഐപിഒയുമാണ് തെരഞ്ഞെടുത്തത്. സംസ്ഥാനത്തെ മൊത്തം ചിത്രം നോക്കിയാൽ 50 ശതമാനം പേരും മ്യൂച്ചൽ ഫണ്ടിലാണ് നിക്ഷേപിച്ചത്. 46 ശതമാനം ഓഹരിയും 3 ശതമാനം ഐപിഒ യും തെരഞ്ഞെടുത്തു. 2016-ൽ സ്ഥാപിതമായ  ഗ്രോയ്ക്ക്  രണ്ട് കോടിയിലേറെ
ഉപയോക്താക്കളുണ്ട്. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളെ ലക്ഷ്യമിടുന്ന കമ്പനി വിവിധ തരം നിക്ഷേപസാദ്ധ്യതകളെക്കുറിച്ച്   നിക്ഷേപകർക്ക് ഉപദേശ-നിർദേശങ്ങൾ നൽകുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നു. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന അബ് ഇന്ത്യ കരേഗാ ഇൻവെസ്റ്റ് പരിപാടി ഇതുവരെയായി 20 നഗരങ്ങളിൽ നടത്തുകയുണ്ടായി. 20 ലക്ഷം നിക്ഷേപകർ ഇതിന്റെ ഭാഗമായി. ഇനി എല്ലാ വർഷവും 100 നഗരങ്ങളിൽ  നടത്തി ഒരു കോടി ആളുകളെ വീതം  നിക്ഷേപത്തെക്കുറിച്ച് ബോധവാൻമാരാക്കുകയാണ് ലക്ഷ്യം.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam