Print this page

6 ലക്ഷം വില്‍പ്പനക്കാര്‍ എന്ന നാഴികക്കല്ല് പിന്നിട്ട് മീഷോ

Meesho surpasses 6 lakh sellers milestone Meesho surpasses 6 lakh sellers milestone
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്‍റര്‍നെറ്റ് കൊമേഴ്സ് കമ്പനിയായ മീഷോയിലെ വില്‍പ്പനക്കാരുടെ രജിസ്ട്രേഷന്‍ ആറു ലക്ഷം കടന്നു. 2021 ഏപ്രിലിനു ശേഷം എഴു മടങ്ങാണ് വര്‍ധിച്ചത്. കമ്മീഷനും, പെനാല്‍റ്റിയും ഇല്ലാത്ത വ്യവസായത്തിലെ ആദ്യ സംരംഭമായ മീഷോയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി ചെറുകിട ബിസിനസുകാരാണ് ചേര്‍ന്നത്.
ഈ വില്‍പ്പനക്കാരില്‍ പകുതിയും മീഷോയില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരാണ്. ഇതുവഴി രാജ്യത്തെ ചെറുകിട, ഇടത്തരം ബിസിനസുകാരുടെ പ്രിയപ്പെട്ട പ്ലാറ്റ്ഫോമായി മീഷോ മാറി.
അമൃത്സര്‍, രാജ്കോട്ട്, സൂറത്ത് തുടങ്ങി രണ്ടാം നിര നഗരത്തില്‍ നിന്നുള്ളവരാണ് മീഷോയിലെ 70 ശതമാനം വില്‍പ്പനക്കാരും. 2021 ജനുവരിക്കു ശേഷം ഒരു ലക്ഷത്തിലധികം ചെറുകിട ബിസിനസുകാരെ ലക്ഷാധിപതികളും 5000ത്തിലധികം പേരെ കോടിപതികളുമാക്കി. വില്‍പ്പനക്കാര്‍ക്ക് കൂടുതല്‍ വിപുലമായ ഉപഭോക്തൃ അടിത്തറയിലേക്ക് എത്തിപ്പെടാനും വരുമാന സാധ്യതകള്‍ വര്‍ധിപ്പിക്കാനും സാധിച്ചു.
എംഎസ്എംഇകള്‍ക്ക് ഉയര്‍ന്ന വളര്‍ച്ചയും ലാഭവിഹിതവും ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്ഫോമാണിത്. മീഷോയിലെ വില്‍പ്പനക്കാരുടെ വരുമാനം 2021 ഏപ്രില്‍ മുതല്‍ മൂന്നിരട്ടിയായി. തങ്ങളുടെ വില്‍പ്പന സൗഹൃദ സംരംഭങ്ങളിലൂടെ 100 ദശലക്ഷം ചെറുകിട ബിസിനസ്സുകള്‍ക്ക് ഓണ്‍ലൈനില്‍ മികച്ച വളര്‍ച്ച ലഭ്യമാക്കുക എന്ന തങ്ങളുടെ കാഴ്ചപ്പാട് തുടരുമെന്ന് മീഷോയിലെ സപ്ലൈ ഗ്രോത്ത് ലക്ഷ്മിനാരായണന്‍ സ്വാമിനാഥന്‍ പറഞ്ഞു.
ഉപഭോക്തൃ സൗഹൃത അനുഭവം ലഭ്യമാക്കുന്ന രീതിയിലാണ് മീഷോ. വില്‍പ്പനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ഇ-കൊമേഴ്സ് ആവാസ വ്യവസ്ഥയില്‍ കൂടുതല്‍ സുതാര്യത അവതരിപ്പിക്കാനും സാധിച്ചു.
ഇന്ത്യയിലെ ചെറുകിട ബിസിനസുകാരില്‍ പലരും അത്ര സാങ്കേതിക അറിവുള്ളവരോ മൊബൈല്‍ ബിസിനസില്‍ പരിചയമുള്ളവരോ ആയിരുന്നില്ല. ഉപഭോക്താക്കളെയും വില്‍പ്പനക്കാരെയും സംയോജിപ്പിച്ചു കൊണ്ടുള്ള ഇ-കൊമേഴ്സ് മൊബൈല്‍ ആപ്പ് അവതരിപ്പിച്ച ആദ്യ ഇന്ത്യന്‍ കമ്പനിയാണ് മീഷോ.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam