Print this page

മഹീന്ദ്രയുടെ 'സ്കോര്‍പിയോ-എന്‍' ജൂണ്‍ 27-ന് നിരത്തിലെത്തും

Mahindra's Scorpio-N launches on June 27 Mahindra's Scorpio-N launches on June 27
കൊച്ചി: ഇന്ത്യയിലെ എസ്യുവി വിഭാഗത്തിനു തുടക്കം കുറിച്ച മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന്‍റെ ഏറ്റവും പുതിയ എസ്യുവി ‘സ്കോര്‍പിയോ-എന്‍’ ജൂണ്‍ 27-ന് ഇന്ത്യന്‍ നിരത്തിലെത്തും. വലുതും ആധികാരികതയും കടുപ്പവും പ്രസരിപ്പിക്കുന്നവിധത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള സ്കോര്‍പിയോ-എന്‍, ബിഗ് ഡാഡി ഓഫ് എസ്യുവി എന്ന ഖ്യാതി നേടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു ദശകംകൊണ്ട് എസ്യുവി വിഭാഗത്തിലെ ബിംബമായി ഉയര്‍ന്ന ഇപ്പോഴത്തെ സ്കോര്‍പിയോ സ്കോര്‍പിയോ ക്ലാസിക് എന്ന പേരില്‍ തുടര്‍ന്നും വിപണിയിലുണ്ടാകും.
വലുപ്പമുള്ള, ലക്ഷണമൊത്തെ എസ്യുവിക്കായി തിരയുന്ന യുവാക്കളുടേയും ടെക് ഉപഭോക്താക്കളുടേയും ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലാണ് സ്കോര്‍പിയോ-എന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. പ്രീമിയം ഇന്‍റീരിയര്‍, ഏറ്റവും പുതിയ സാങ്കേതികവിദ്യ തുടങ്ങി ഏറ്റവും ആധുനിക സവിശേഷകളോടെ പുറത്തിറങ്ങുന്ന സ്കോര്‍പിയോ-എന്നിന്‍റെ മാനുവല്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ ലഭ്യമാണ്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഇവ ലഭിക്കും.
സ്കോര്‍പിയോ-എന്‍ ഇന്ത്യന്‍ എസ്യുവി വിഭാഗത്തില്‍ വീണ്ടും പുതിയ അളവുകോല്‍ സൃഷ്ടിക്കുകയാണെന്നാണ് സ്കോര്‍പിയോ-എന്നിന്‍റെ വിപണി പ്രവേശനം പ്രഖ്യാപിച്ചുകൊണ്ട് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്‍റ് വിജയ് നക്ര പറഞ്ഞു. ഉയര്‍ന്ന സാങ്കേതികവിദ്യ, അതിശയിപ്പിക്കുന്ന പ്രകടനം, അതുല്യമായ രൂപകല്‍പ്പന തുടങ്ങിയവയിലൂടെ മഹീന്ദ്രയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതാണ് സ്കോര്‍പിയോ-എന്‍ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ പിന്തുണയോടെ എത്തുന്ന സ്കോര്‍പിയോ-എന്‍ ഇന്ത്യയിലെ എസ്യുവി മേഖലയെ പുനര്‍നിര്‍വചിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ടെക്നോളജി ആന്‍ഡ് പ്രോഡക്ട് ഡെവലപ്മെന്‍റ് പ്രസിഡന്‍റ് ആര്‍. വേലുസ്വാമി പറഞ്ഞു. അതിശയിപ്പിക്കുന്ന പ്രകടനം, ഡ്രൈവിംഗ് സുഖം എന്നിവ വാഗ്ദാനം ചെയ്യുന്ന സ്കോര്‍പിയോ-എന്‍ പുതിയ ബോഡി പ്ലാറ്റ്ഫോമിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Last modified on Monday, 23 May 2022 12:33
Pothujanam

Pothujanam lead author

Latest from Pothujanam