Print this page

വനിതാ ആരോഗ്യ ബോധവല്‍ക്കരണ പ്രചാരണവുമായി എംക്യൂര്‍

Emcure with Women Health Awareness Campaign Emcure with Women Health Awareness Campaign
കൊച്ചി: എംക്യൂര്‍ വനിതാ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. എംവോക്കല്‍ എന്ന പേരിലുള്ള ഈ പരിപാടിയുടെ ഭാഗമായി വിളര്‍ച്ച, മുലയൂട്ടല്‍, ആര്‍ത്തവം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിപുലമായ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികളാണ് സംഘടിപ്പിക്കുക.
ഫെഡറേഷന്‍ ഓഫ് ഒബ്സ്ടെസ്ട്രിക്സ് ആന്‍ഡ് ഗൈനക്കോളജിസ്റ്റ്സ് ഇന്ത്യയുമായി (എഫ്ഒജിഎസ്ഐ) ആയി സഹകരിച്ച് എണ്ണായിരത്തോളം ആശുപത്രികളിലും ക്ലിനിക്കുകളിലും ഈ പരിപാടി നടപ്പാക്കും. ഇംഗ്ലീഷ്, ഹിന്ദി, മലയാളം തുടങ്ങി ഒമ്പത് ഭാഷകളിലായുള്ള പ്രചാരണ പരിപാടികളിലൂടെ രാജ്യത്തെ ഒരു കോടിയിലേറെ വനിതകളില്‍ സന്ദേശമെത്തിക്കനാണ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി ആശുപത്രി, ക്ലിനിക് എന്നിവിടങ്ങളിലെ കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ ക്യുആര്‍ കോഡുള്ള കിയോസ്കുകള്‍ സ്ഥാപിക്കും. ഡോക്ടര്‍മാരെ കാത്തിരിക്കുന്ന ഇടവേളകളില്‍ വനിതകള്‍ക്ക് അറിവ് പകരാന്‍ ഇതു സഹായിക്കും.
വനിതാ ആരോഗ്യവുമായി ബന്ധപ്പെട്ട പല വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ മടിയുള്ള സാഹചര്യമാണ് ഇപ്പോഴും ഇവിടെ ഉള്ളതെന്ന് ഇതേക്കുറിച്ച് പ്രതികരിക്കവെ എംക്യൂര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്ത്യ ബിസിനസ് പ്രസിഡന്‍റ് പ്രതിന്‍ വെട്ടെ പറഞ്ഞു. എംവോക്കല്‍ വഴി ഈ രംഗത്ത് സഹായം എത്തിക്കുന്നതില്‍ തങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam