Print this page

ടിവിഎസ് എന്‍ടോര്‍ക്ക് 125എക്സ്ടി അവതരിപ്പിച്ചു

കൊച്ചി: പ്രമുഖ ടൂ, ത്രീ വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി ഈ വിഭാഗത്തിലെ മികച്ച ടെക്നോളജിയുമായി എന്‍ടോര്‍ക്ക് 125എക്സ്ടി അവതരിപ്പിച്ചു. ടിവിഎസ് എന്‍ടോര്‍ക്ക് 125ന്‍റെ പുതിയ പതിപ്പില്‍ സ്മാര്‍ട്ട് കണക്റ്റ് ടിഎം പ്ലാറ്റ്ഫോമുമായി ഉപഭോക്താക്കള്‍ക്ക് മികച്ച സാങ്കേതിക വിദ്യ ലഭ്യമാക്കുന്നു.
നിറമുള്ള ടിഎഫ്ടി എല്‍സിഡി കണ്‍സോളോടുകൂടിയ ഈ സെഗ്മെന്‍റിലെ തന്നെ ആദ്യ ഹൈബ്രിഡ് സ്മാര്‍ട്ട് എക്സ്സോണെക്റ്റ് ആണ് സ്കൂട്ടറിന്‍റെ പ്രധാന സവിശേഷതകളില്‍ ഒന്ന്. ഇതോടൊപ്പം 60ലധികം ഹൈടെക്ക് ഫീച്ചറുകള്‍ കൂടി ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തിലുള്ള ആദ്യത്തെ വോയ്സ് അസിസ്റ്റ് ഫീച്ചറിന് ഇപ്പോള്‍ വോയ്സ് കമാന്‍ഡുകള്‍ നേരിട്ട് സ്വീകരിക്കാനാകും. നിശബ്ദവും സുഗമവും മികച്ചതുമായ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഫംഗ്ഷനോടുകൂടിയ ടിവിഎസ് ഇന്‍റലിഗോ സാങ്കേതികവിദ്യയും സ്കൂട്ടറിന്‍റെ സവിശേഷതയാണ്. മികച്ച പ്രകടന മികവും ഇന്ധന ക്ഷമതയും നല്‍കുന്ന ഭാരം കുറഞ്ഞ സ്പോര്‍ട്ടി അലോയ് വീലും ഇതിന് നല്‍കിയിട്ടുണ്ട്.
സ്റ്റൈല്‍, മികവ്, സാങ്കേതിക വിദ്യ എന്നീ സവിശേഷതകള്‍ ടിവിഎസ് എന്‍ടോര്‍ക്ക് 125 ആരാധകരുടെ പ്രയപ്പെട്ട 125 സിസി സ്കൂട്ടറാക്കുന്നുവെന്നും എന്‍ടോര്‍ക്ക് സൂപ്പര്‍ സ്ക്വാഡ് എഡിഷന്‍, റേസ് എഡിഷന്‍ എക്സ്പി സ്മാര്‍ട്ട്എക്സോണെക്റ്റ് എന്നിവയുടെ വിജയകരമയ ഇന്ത്യയിലെയും വിദേശത്തെയും അവതരണത്തിനുശേഷം കണക്റ്റിവിറ്റിയിലും സാങ്കേതികവിദ്യയിലും ഊന്നിയുള്ള ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടി അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും കണക്റ്റഡ് ടൂവീലര്‍ മൊബിലിറ്റിയില്‍ എന്‍ടോര്‍ക്ക് 125 എക്സ്ടി നാഴികകല്ലു കുറിക്കുകായാണെന്നും ടിവിഎസ് മോട്ടോര്‍ കമ്പനി കമ്യൂട്ടേഴ്സ് കോര്‍പറേറ്റ് ബ്രാന്‍ഡ് ആന്‍ഡ് ഡീലര്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിങ്) അനിരുദ്ധ ഹല്‍ദാര്‍ പറഞ്ഞു.
ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടി 124.8 സിസി, 3-വാല്‍വ്, എയര്‍-കൂള്‍ഡ്, റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍ (ആര്‍ടി-എഫ്ഐ) എഞ്ചിനിലാണ് വരുന്നത്. ഇത് 7,000 ആര്‍പിഎമ്മില്‍ 6.9 കിലോവാട്ട് പവര്‍ ഉത്പാദിപ്പിക്കുന്നു. 5,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം പരമാവധി ടോര്‍ക്ക് നല്‍കുന്നു.
ടിവിഎസ് എന്‍ടോര്‍ക്ക് 125 നിരയില്‍ നിന്ന് ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടി നിന്ന് വേറിട്ടു നിര്‍ത്തുന്നത് നിയോണ്‍ ഗ്രീന്‍ എന്ന പുതിയ പെയിന്‍റാണ്.
നിയോണ്‍ ഗ്രീന്‍ നിറത്തിലുള്ള ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടി ഇപ്പോള്‍ രാജ്യത്തുടനീളം ഡിസ്ക് ബ്രേക്ക് വേരിയന്‍റില്‍ ലഭ്യമാണ്. ടിവിഎസ് എന്‍ടോര്‍ക്ക് 125 എക്സ്ടിയുടെ വില ആരംഭിക്കുന്നത് 1,02,823 (എക്സ്-ഷോറൂം, ഡല്‍ഹി) രൂപ മുതലാണ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam