Print this page

കേരളത്തില്‍ ആദ്യത്തെ മള്‍ട്ടി ബ്രാന്‍ഡ് ഇവി അനുഭവ സ്റ്റോറുമായി ബിലൈവ്

Believe the first multi brand EV experience store in Kerala Believe the first multi brand EV experience store in Kerala
* പ്രമുഖ ഡിജിറ്റല്‍ മള്‍ട്ടി ബ്രാന്‍ഡ് ഇവി അനുഭവ പ്ലാറ്റ്‌ഫോം 20 ബ്രാന്‍ഡുകള്‍ക്ക് ആതിഥേയത്വം വഹിക്കും
* ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ 2023ഓടെ 100ലധികം ഇവി അനുഭവ സ്റ്റോറുകള്‍ തുറക്കാന്‍ ആലോചന
കൊച്ചി: ഇന്ത്യയിലെ വേഗത്തില്‍ വളരുന്ന മള്‍ട്ടിബ്രാന്‍ഡ് ഇവി പ്ലാറ്റ്‌ഫോമായ ബിലൈവ് കേരളത്തിലെ ആദ്യ ഇവി അനുഭവ സ്റ്റോര്‍ കൊച്ചിയില്‍ തുറക്കുന്നു. കൊച്ചിയിലെ വൈറ്റിലയില്‍ തുറക്കുന്ന ബിലൈവ് ഇവി അനുഭവ സ്റ്റോറില്‍ വ്യക്തിപരമായ മൊബിലിറ്റിക്കും ബിസിനസുകള്‍ക്കുമുള്ള ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണിയുണ്ടാകും. സുസ്ഥിരമായ മൊബിലിറ്റി പ്രോല്‍സാഹിപ്പിക്കുകയാണ് സ്റ്റോറിലൂടെ ബിലൈവ് ലക്ഷ്യമിടുന്നത്. അതിനായി ഇന്ത്യന്‍ നിര്‍മിതതമായ ബഹുമുഖ ബ്രാന്‍ഡുകളുടെ ഇലക്ട്രിക് ടൂ-വീലറുകള്‍ (ഇ2ഡബ്ല്യുഎസ്), ഇലക്ട്രിക് സൈക്കിളുകള്‍(ഇ-ബൈക്ക്‌സ്), ഇലക്ട്രിക് ഡെലിവറി വാഹനങ്ങള്‍ തുടങ്ങിയവ സ്റ്റോറിലുണ്ടാകും. പെട്ടെന്ന് സര്‍വീസ് നടത്താവുന്ന ഇന്‍-ഹൗസ് സര്‍വീസ് കിയോസ്‌ക്, ബാറ്ററി മാറ്റ സൗകര്യം, ഇവി ചാര്‍ജിങ് സൗകര്യം തുടങ്ങിയവയും പുതിയ സ്റ്റോറിലുണ്ടാകും.
സ്റ്റോറിലൂടെ ഇ2ഡബ്ല്യുവുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരുകയാണ് ബിലൈവ്. കൈനറ്റിക് ഗ്രീന്‍, ബാറ്റ്ആര്‍ഇ, എല്‍എംഎല്‍-ഡിറ്റെല്‍, ടെക്കോ ഇലക്ട്ര, ജെമോപായ്, ഇ-മോട്ടോറാഡ്, ഹീറോ ലെക്‌ട്രോ തുടങ്ങിയവയെല്ലാം ഇവിടെയുണ്ടാകും. ചാര്‍ജിങിന് പരിഹാരം, ശരിയായ ഇവി തെരഞ്ഞെടുക്കുന്നതിന് വിദഗ്ധരുടെ മാര്‍ഗനിര്‍ദേശം, പോസ്റ്റ് സെയില്‍സ് സര്‍വീസ് പാക്കേജ് തുടങ്ങിയവയും ലഭ്യമാകും. ബിസിനസുകള്‍ക്കുള്ള ഇവി ശ്രേണിയും സ്റ്റോറിലുണ്ട്. ഉദാഹരണത്തിന്, ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കും ഭക്ഷണ വിതരണ കമ്പനികള്‍ക്കുമുള്ള ഡെലിവറി വാഹനങ്ങള്‍ തുടങ്ങിയവ. ബിലൈവ് സ്റ്റോറുകള്‍ ഓണ്‍ലൈനായും ഭൗതികമായും ഉപഭോക്താക്കള്‍ക്ക് ഇവി അനുഭവം പകരുന്നു. വാങ്ങുന്നതിന് മുമ്പ് എല്ലാം മനസിലാക്കാന്‍ അവസരം ഒരുക്കുന്നു.
മള്‍ട്ടി ബ്രാന്‍ഡ് ഇവി റീട്ടെയില്‍ ആശയത്തിന്റെ അവതരണത്തോടെ ബിലൈവ് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിന് വേഗം കൂട്ടുകയാണെന്നും ബോധവല്‍ക്കരണം, ലഭ്യത, ഇവികളുടെ താങ്ങാവുന്ന വില എന്നിവ ഇലക്ട്രിക്കിലേക്ക് മാറുന്ന ഉപഭോക്താക്കള്‍ക്കായി ഒരുക്കുകയാണ് ലക്ഷ്യമിട്ടതെന്നും ബിലൈവ് പ്ലാറ്റ്‌ഫോമിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കളെ ബഹുമുഖ ബ്രാന്‍ഡുകളിലേക്ക് കണക്റ്റ് ചെയ്യുന്നു, ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളതെല്ലാം ഒരു ഷോപ്പില്‍ ലഭ്യമാക്കുന്നുവെന്നും ബിലൈവ് സ്റ്റോറുകള്‍ അധികം താമസിയാതെ 100ലധികം സ്ഥലങ്ങളില്‍ കൂടിയെത്തുമെന്നും ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് ഇഷ്ടപ്പെട്ട ഇവികള്‍ തെരഞ്ഞെടുക്കാന്‍ ഇത് ഉപകാരപ്പെടുമെന്നും ബിലൈവ് സഹ-സ്ഥാപകന്‍ സമര്‍ത്ഥ് ഖോല്‍കര്‍ പറഞ്ഞു.
കൊച്ചിയില്‍ സ്റ്റോര്‍ സ്ഥാപിക്കുന്നതോടെ ബിലൈവ് ഉപഭോക്താക്കളെ ക്ലീന്‍ ടെക്കിലേക്ക് അടുപ്പിക്കുകയാണ്. അതുവഴി കാര്‍ബണ്‍ പുറം തള്ളല്‍ കുറയ്ക്കുക എന്ന ആഗോള കാഴ്ചപ്പാടിനോട് ചേരുന്നു. സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് ഇവി അനുഭവം മാത്രമല്ല പകരുന്നത്, അതോടൊപ്പം വിപുലമായ ബ്രാന്‍ഡുകളില്‍ നിന്നും രൂപകല്‍പ്പനകളില്‍ നിന്നും ഇഷ്ടപ്പെട്ട വാഹനം സൗകര്യപ്രദമായി തെരഞ്ഞെടുക്കാനും അവസരം ഒരുക്കുന്നു. റോഡ്‌സൈഡ് അസിസ്റ്റന്‍സ്, ഫിനാന്‍സ്, സര്‍വീസ് പാക്കേജ്, ഇ-മൊബിലിറ്റി സ്‌പെയര്‍ പാര്‍ട്ട്‌സ് തുടങ്ങിയവ ഉള്‍പ്പടെ വില്‍പ്പനാനന്തര സേവനങ്ങളും സ്റ്റോറില്‍ ലഭ്യമാണ്.
ബിലൈവില്‍ തങ്ങള്‍ ബിസിനസുകള്‍ വളരെ വേഗം ഇവിയിലേക്ക് മാറുന്നത് കാണുന്നുവെന്നും ബിസിനസ് ഉടമകളെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പ്രോല്‍സാഹിപ്പിക്കുന്നുമെന്നും അതുവഴി ഇന്ധന ചെലവ് കുറച്ച് പ്രോഫിറ്റ് വര്‍ധിപ്പിക്കാമെന്ന് മനസിലാക്കികൊടുക്കുമെന്നും ബിലൈവ് സഹ-സ്ഥാപകന്‍ സന്ദീപ് മുഖര്‍ജീ പറഞ്ഞു. ഡെലിവറിക്കും ലോജിസ്റ്റിക്‌സ് ആവശ്യങ്ങള്‍ക്കും അനുയോജ്യമായ കസ്റ്റമൈസ്ഡ് വാഹനങ്ങള്‍, ലളിതമായ ഫിനാന്‍സ് സൗകര്യങ്ങള്‍, ലീസ് മോഡലുകള്‍, ടെക് ബാക്കന്‍ഡ് തുടങ്ങി ഇവി ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും ഒരു കൂട്ടം തന്നെ ബിലൈവിലുണ്ടെന്നും ഇന്ത്യയില്‍ സുസ്ഥിര മൊബിലിറ്റിക്ക് താങ്ങാനാവുന്നതും സുസ്ഥിരവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ബിലൈവ് അതിരുകള്‍ നീക്കുകയാണെന്നും മുഖര്‍ജീ കൂട്ടിചേര്‍ത്തു.
ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും പ്രകൃതിക്കു കുഴപ്പങ്ങളുണ്ടാക്കുന്ന ഈ കാലത്ത് ഇലക്ട്രിക് വാഹനങ്ങളില്‍ മാത്രമല്ല, ഭാവിയുടെ അനിവാര്യതയില്‍ കൂടി തങ്ങള്‍ വിശ്വസിക്കുന്നുവെന്നും ബിലൈവുമായി സഹകരിക്കുന്നതിലൂടെ കൊച്ചിക്കാര്‍ക്ക് ഇഷ്ടപ്പെട്ട ഇലക്ട്രിക് ടൂ-വീലര്‍ അവരുടെ ആവശ്യങ്ങള്‍ക്കും ബജറ്റിനും അനുസരിച്ച് തെരഞ്ഞെടുക്കാനുള്ള സമ്പൂര്‍ണ ഇലക്ട്രിക് ടൂ-വീലര്‍ പിറ്റ്‌സ്‌റ്റോപ്പ് ഒരുക്കുകയാണ് ലക്ഷ്യമെന്ന് ബിലൈവ് സ്റ്റോര്‍ പാര്‍ട്‌നറായ ഇവി ലോജിക്‌സ് സൊല്യൂഷന്‍സ് എല്‍എല്‍പിയുടെ ദേവി ഹരി പറഞ്ഞു.
ക്ലീന്‍ മൊബിലിറ്റിയെ കുറിച്ച് കാര്യമായ അറിവോ അവസരമോ ഇല്ലാത്ത ചെറു നഗരങ്ങളിലേക്ക് ഇവി അനുഭവം എത്തിക്കുന്നതിലാണ് വേഗമേറിയ ഡിജിറ്റല്‍ സ്റ്റാര്‍ട്ട്അപ്പ് ശ്രദ്ധിക്കുന്നത്. സുസ്ഥിര മൊബിലിറ്റിക്കും ഇവിയിലേക്കുള്ള മാറ്റം വേഗമാക്കുന്നതിനും ഫ്രാഞ്ചൈസി മോഡല്‍ സഹകാരികളെ തേടുന്നുണ്ട് ബിലൈവ്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam