Print this page

ഗുഡ് ടില്‍ ട്രിഗേഡ് സംവിധാനം അവതരിപ്പിച്ച് അപ്‌സ്റ്റോക്‌സ്

Introducing the Good Till Trigade system Apostolic Introducing the Good Till Trigade system Apostolic
കൊച്ചി: രാജ്യത്തെ മുന്‍നിര നിക്ഷേപ സംവിധാനമായ അപ്‌സ്റ്റോക്‌സ്് ഗുഡ് ടില്‍ ട്രിഗേഡ് സൗകര്യം ഏര്‍പ്പെടുത്തി. ഇന്‍ട്രാഡേ, ഇക്വിറ്റി ഡെലിവറി, എഫ് ആന്റ് ഒ, കറന്‍സി ഡെറിവേറ്റീവ്സ്, കമോഡിറ്റി തുടങ്ങിയ എല്ലാ ട്രേഡിങ് മേഖലകളിലും ലക്ഷ്യവില, നഷ്ട നിയന്ത്രണമ എന്നീ കാര്യങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച് ഓര്‍ഡര്‍ നല്‍കാന്‍ ഇതു സഹായിക്കും. എല്ലാ ട്രേഡര്‍മാര്‍ക്കും നിക്ഷേപകര്‍ക്കും ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം.
ഇന്‍ട്രാഡേ ഓര്‍ഡറുകള്‍ക്ക് ഒരു ദിവസവും ഡെലിവറി ഓര്‍ഡറുകള്‍ക്ക് 365 ദിവസവും എഫ് ആന്റ് എയില്‍ കരാര്‍ കാലാവധിക്ക് അനുസരിച്ചും ആയിരിക്കും ഇതു നിലനില്‍ക്കുക. ഓരോ ദിവസവും ഓര്‍ഡര്‍ നല്‍കാതെ തന്നെ ഏതു വിലയ്ക്ക് വില്‍ക്കുകയും വാങ്ങുകയും ചെയ്യണമെന്ന് നിശ്ചയിക്കാന്‍ ഇത് ട്രേഡര്‍മാരേയും നിക്ഷേപകരേയും സഹായിക്കും. തടസങ്ങളില്ലാതെ നിക്ഷേപം നടത്താന്‍ ഉപഭോക്താക്കളെ സഹായിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയതെന്ന് അപ്‌സ്റ്റോക്‌സ് സഹസ്ഥാപകന്‍ ഷ്രീനി വിശ്വനാഥ് പറഞ്ഞു.
ഒരു ഓര്‍ഡറിന്റെ സ്ഥിതിയെ കുറിച്ച് തുടര്‍ച്ചയായി ആശങ്കയോടെ പരിശോധിക്കേണ്ട ആവശ്യവും ഇതോടെ ഇല്ലാതാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആന്‍്രോയ്ഡില്‍ ലഭ്യമായ ഈ സൗകര്യം ഉടന്‍ തന്നെ ഐഒഎസിലും അവതരിപ്പിക്കും.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam