Print this page

യുടിഐ മിഡ്ക്യാപ് ഫണ്ടിന്‍റെ യൂണിറ്റ് ഉടമകള്‍ 4.17 ലക്ഷമായി

UTI Midcap Fund has 4.17 lakh unit owners UTI Midcap Fund has 4.17 lakh unit owners
കൊച്ചി: യുടിഐ മിഡ്ക്യാപ് ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ 6,600 കോടി രൂപയും ആകെ യൂണിറ്റ് ഉടമകള്‍ 4.17 ലക്ഷവും ആയതായി 2022 മാര്‍ച്ച് 31-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വിപണിയുടെ വളര്‍ച്ചാ സാധ്യതകളില്‍ നിന്നു നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്നതാണ് 2004 ഏപ്രില്‍ ഏഴിന് ആരംഭിച്ച ഈ ഓപണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയുടെ രീതി.
നിക്ഷേപത്തിന്‍റെ 85-90 ശതമാനം മിഡ്ക്യാപ്, സ്മോള്‍ ക്യാപ് കമ്പനികളിലേക്കായി വകയിരുത്തും. 2022 മാര്‍ച്ച് 31-ലെ കണക്കു പ്രകാരം 67 ശതമാനം നിക്ഷേപവും മിഡ്ക്യാപ് പദ്ധതികളിലും 21 ശതമാനം സ്മോള്‍ ക്യാപ് കമ്പനികളിലുമാണ്. ശേഷിക്കുന്നത് ലാര്‍ജ്ക്യാപിലാണ്. നഷ്ടസാധ്യതകളും നേട്ടവും സന്തുലിതമായി കൊണ്ടു പോകുന്ന രീതിയിലുള്ള വകയിരുത്തലാണ് പദ്ധതി നടത്തുന്നത്.
മുഖ്യ ഓഹരി നിക്ഷേപത്തോടൊപ്പം മിഡ്ക്യാപ് കമ്പനികളില്‍ പ്രമുഖമായി നിക്ഷേപിക്കുന്നതിനു താല്‍പര്യമുള്ളവര്‍ക്ക് യുടിഐ മിഡ്ക്യാപ് ഫണ്ട് മികച്ചതായാണ് കണക്കാക്കുന്നത്. മികച്ച തോതിലെ ബിസിനസും ദീര്‍ഘകാല വളര്‍ച്ചാ സാധ്യതയും ഉള്ള കമ്പനികളെയാണ് പദ്ധതി നിക്ഷേപത്തിനായി പരിഗണിക്കുന്നത്. വിവിധ മേഖലകളിലും വിഭാഗങ്ങളിലുമായുള്ള എഴുപതോളം ഓഹരികളെയാണ് വൈവിധ്യവല്‍ക്കരിച്ചു നിക്ഷേപത്തിനായി പദ്ധതി തെരഞ്ഞെടുത്തിരിക്കുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam