Print this page

ജീവനക്കാര്‍ക്ക് 15 കോടി രൂപയുടെ ഇഎസ്ഒപി ഗ്രാന്റ് പ്രഖ്യാപിച്ച് ജാരോ എജ്യൂക്കേഷന്‍

കൊച്ചി: പ്രൊഫഷണലുകള്‍ക്ക് ലോകോത്തര എക്സിക്യൂട്ടീവ് വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്ന പ്രമുഖ എഡ്ടെക് കമ്പനിയായ ജാരോ എജ്യൂക്കേഷന്‍, നിലവിലുള്ള ജീവനക്കാര്‍ക്ക് പ്രതിഫലം നല്‍കുന്നതിനായി 150 മില്യണ്‍ രൂപയുടെ ഇഎസ്ഒപി (എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍) രണ്ടാം ഗ്രാന്റ് പ്രഖ്യാപിച്ചു. സ്‌കീം അനുസരിച്ച്, ജാരോ എജ്യുക്കേഷനിലെ ജീവനക്കാര്‍ക്ക് മൂന്നു വര്‍ഷത്തെ കാലയളവിലായി അവരുടെ ഇഎസ്ഒപികള്‍ കൈവശപ്പെടുത്താം. കമ്പനി നിര്‍ണയിക്കുന്ന വിവിധ പ്രകടന ഘടകങ്ങള്‍ അനുസരിച്ച് ഓരോ ജീവനക്കാരനും 3 ലക്ഷം മുതല്‍ 3 കോടി രൂപ വരെയാണ് ഇഎസ്ഒപി ഗ്രാന്റ് ലഭിക്കുക.
ജാരോ എജ്യുക്കേഷന്‍ ചെയര്‍മാനും എംഡിയുമായ ഡോ.സഞ്ജയ് സലുങ്കെ, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ പ്ലാന്‍ വഴി ഇഷ്യൂ ചെയ്ത ഓഹരികള്‍ വാങ്ങുന്നതായി പ്രഖ്യാപിച്ചിരുന്നു. 2018ല്‍ കമ്പനി അതിന്റെ പ്രധാന ജീവനക്കാര്‍ക്ക് ഷെയര്‍ ഒന്നിന് 50 രൂപ നിരക്കില്‍ ഓഹരികള്‍ നല്‍കിയിരുന്നു. ഡോ.സലുങ്കെ, തിരികെ വാങ്ങലിന് ആ ഓഹരികള്‍ക്ക് 250 രൂപയാണ് വാഗ്ദാനം ചെയ്തത്.
കഴിഞ്ഞ 12 വര്‍ഷത്തെ ഞങ്ങളുടെ സ്ഥാപനത്തിന്റെ വളര്‍ച്ച ടീം അംഗങ്ങളുടെ അര്‍പ്പണബോധവും മികച്ച പ്രകടനവും കൊണ്ടാണെന്നും അവര്‍ ബഹുമതിക്ക്് അര്‍ഹരാണെന്നും, ജാരോ എജ്യുക്കേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.സഞ്ജയ് സലുങ്കെ പറഞ്ഞു.
ഞങ്ങളുടെ ജീവനക്കാരോട് നന്ദി പ്രകടിപ്പിക്കുന്നതിനും, അതിന്റെ ഫലമായി അവരെ ഞങ്ങളുടെ വിജയത്തില്‍ പങ്കാളികളാക്കുന്നതിനുമുള്ള ഞങ്ങളുടെ മാര്‍ഗമാണ് ഈ ഇഎസ്ഒപികളെന്ന് ജാരോ എജ്യൂക്കേഷന്‍ സിഇഒ രഞ്ജിത രാമന്‍ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam