Print this page

20,000 മെട്രിക് ടണ്‍ ഇ-മാലിന്യം ശേഖരിക്കാന്‍ ലക്ഷ്യമിട്ട് ഗോദ്റെജ് അപ്ലയന്‍സസ്

Godrej Appliances aims to collect 20,000 metric tons of e-waste Godrej Appliances aims to collect 20,000 metric tons of e-waste
കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് & ബോയ്സിന്‍റെ ബിസിനസ്സ് വിഭാഗമായ ഗോദ്റെജ് അപ്ലയന്‍സസ് രാജസ്ഥാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഗ്ലോബല്‍ വേസ്റ്റ് സൊലൂഷനുമായി ചേര്‍ന്ന് രാജസ്ഥാനില്‍ രണ്ടാഴ്ച നീണ്ട ഇ-മാലിന്യ ശേഖരണ യജ്ഞം നടത്തി.
ഇ-മാലിന്യ ബോധവത്കരണം ലക്ഷ്യമിട്ട് നടത്തിയ ഡ്രൈവിന്‍റെ ഭാഗമായി ആറ് നഗരങ്ങളില്‍ നിന്ന് 232 മെട്രിക് ടണ്‍ (232,000 കി.ഗ്രാം) ഇ-മാലിന്യം ശേഖരിച്ചു. വ്യാവസായിക യൂണിറ്റുകള്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, വാണിജ്യ വിപണികള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നാണ് മാലിന്യം ശേഖരിച്ചത്. 150ലധികം പാര്‍പ്പിട സമുച്ചയങ്ങളില്‍ നിന്ന് മാത്രം 38.5 മെട്രിക് ടണ്‍ (38,500 കി.ഗ്രാം) ഇ-മാലിന്യം ശേഖരിച്ചു. ഇത് അംഗീകൃതമായി പുനരുപയോഗം നടത്തുന്നവര്‍ക്കും, പൊളിച്ചുമാറ്റുന്നവര്‍ക്കും കൈമാറി.
ഇ-മാലിന്യ നിര്‍മാര്‍ജനത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പൗരന്മാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് ഇന്ത്യയും ഇ-വേസ്റ്റും എന്ന ബാനറിന് കീഴില്‍ വിവിധ നഗരങ്ങളെ ഉള്‍ക്കൊള്ളുന്ന ഒന്നിലധികം പരിപാടികള്‍ ഗോദ്റെജ് അപ്ലയന്‍സസ് വര്‍ഷങ്ങളായി അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ഗോദ്റെജ് അപ്ലയന്‍സസ് ആകെ 15,600 മെട്രിക് ടണ്‍ (15 ദശലക്ഷം കി.ഗ്രാം) ഇ-മാലിന്യം ശേഖരിച്ചിരുന്നു. ഈ വര്‍ഷം 20,000 മെട്രിക് ടണ്‍ (20 ദശലക്ഷം കി.ഗ്രാം) ഇ-മാലിന്യം ശേഖരിക്കാനാണ് ലക്ഷ്യമിടുന്നത്. 1800 209 5511 എന്ന 24 മണിക്കൂറും ലഭ്യമായ ട്രോള്‍ഫ്രീ നമ്പരില്‍ വിളിച്ച് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഇ-മാലിന്യം നീക്കം ചെയ്യുന്നതിന് സമയം നിശ്ചയിക്കാം.
ശരിയായ ഇ-മാലിന്യ പുനരുപയോഗത്തിന്‍റെ കാര്യത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഇതേകുറിച്ച് സംസാരിച്ച ഗോദ്റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റുമായ കമല്‍ നന്തി പറഞ്ഞു. സുസ്ഥിരതയ്ക്ക് ഊന്നല്‍ നല്‍കുന്നത് തങ്ങളുടെ പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളിലും ഹരിത ഉല്‍പ്പാദന പ്രക്രിയകളിലും പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam