Print this page

രാജ്യമെങ്ങും വനിതാ ദിനം ആഘോഷിച്ച് ഹോണ്ട ടുവീലേഴ്സ് ഇന്ത്യ

Echo with the 'Back to Work' program for women IT employees Echo with the 'Back to Work' program for women IT employees
കൊച്ചി: നിരത്തുകളില്‍ സഞ്ചാരത്തിന്‍റെ സ്വാതന്ത്ര്യം ആത്മവിശ്വാസത്തോടും പരാശ്രയമില്ലാതെയും ആസ്വദിക്കുന്നതിലേക്ക് ഇന്ത്യന്‍ വനിതകളെ ശക്തിപ്പെടുത്തുന്നതിനായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (എച്ച്എംഎസ്ഐ) അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. ഇന്ത്യയൊട്ടാകെ പ്രത്യേക വനിതാധിഷ്ഠിത റോഡ് സുരക്ഷാ ബോധവത്ക്കരണ പരിപാടിയോടെയാണ് ആഘോഷം സംഘടിപ്പിച്ചത്.
ഡിജിറ്റല്‍ 'ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുല'ത്തിലൂടെയും ക്ലാസ് മുറികളിലെ പരിശീലനങ്ങളിലൂടെയുമാണ് ഇത് നടപ്പിലാക്കിയത്. റോഡില്‍ എങ്ങനെ സുരക്ഷിതമായി വാഹനം ഓടിക്കണം എന്ന് പുതിയ, നിലവിലുള്ള വനിതാ സവാരിക്കാരെയും ഡ്രൈവര്‍മാരെയും പഠിപ്പിക്കുക മാത്രമല്ല, മറ്റ് സ്ത്രീകളെ ഇരുചക്ര, നാല് ചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നത് കൂടിയായിരുന്നു പരിപാടി.
റോഡ് സുരക്ഷ സംബന്ധിച്ച സുപ്രധാന വിവരങ്ങള്‍, അപകടങ്ങള്‍ മുന്‍കൂട്ടി കാണുന്നതിനുള്ള പരിശീലനം, മോട്ടോര്‍ വാഹന നിയമം, ഹോണ്ട വെര്‍ച്വല്‍ റൈഡിങ് സ്റ്റിമുലേറ്ററില്‍ പരിശീലനം തുടങ്ങിയ ഉള്‍പ്പെടുത്തിയാണ് ആഘോഷം സംഘടിപ്പിച്ചത്.
എച്ച്എംഎസ്ഐയുടെ 10 ഗതാഗത പരിശീലന പാര്‍ക്കുകളില്‍ 1100ലധികം സ്ത്രീകള്‍ പരിപാടിയില്‍ പങ്കെടുത്തു. പരിശീലനം നേടിയ റോഡ് സുരക്ഷാ വിദഗ്ധര്‍ കേരളം ഉള്‍പ്പെടെ ഏഴ് നഗരങ്ങളിലെ സ്കൂള്‍, കോളേജ്, കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയില്‍ 600ലധികം സ്ത്രീകള്‍ക്ക് ബോധവത്ക്കരണം നടത്തി.
കൂടുതല്‍ ആത്മവിശ്വാസത്തോടും അഭിമാനത്തോടും വാഹനമോടിക്കാന്‍ സ്ത്രീകളെ ശാക്തീകരിച്ചുകൊണ്ട് റോഡില്‍ സ്ത്രീകള്‍ക്ക് എതിരായ പക്ഷപാതം ഇല്ലാതാക്കുക എന്ന ആശയത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ ഈ വര്‍ഷത്തെ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോട് കൈകോര്‍ത്തുകൊണ്ടാണ് ഈ ആഘോഷപരിപാടി സംഘടിപ്പിച്ചത്. എല്ലാവരും റോഡ് സുരക്ഷാ അംബാസഡര്‍മാരാകണമെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് പ്രഭു നാഗരാജ് പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam