Print this page

സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോര്‍ത്ത് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

Mahindra & Mahindra joins CSC Grameen e-Store Mahindra & Mahindra joins CSC Grameen e-Store
കൊച്ചി: മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോര്‍ക്കുന്നു. ഈ കൂട്ടുപങ്കാളിത്തത്തിന്‍റെ ഭാഗമായി വില്ലേജ് ലെവല്‍ എന്‍റര്‍പ്രണര്‍ ആയ സിഎസ്സിയുടെ സഹായത്തോടെ ഏഴ് ലക്ഷത്തോളം ഗ്രാമങ്ങളില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ സേവനങ്ങള്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് വാഹനം വാങ്ങുന്നതും അതുമായി ബന്ധപ്പെട്ട അന്വേഷണങ്ങളും സുഗമമാക്കുക എന്നതാണ് ഈ കൂട്ടുകെട്ടിലൂടെ ലക്ഷ്യമാക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അടുത്തുള്ള സിഎസ്സി വിഎല്‍ഇ സ്റ്റോറുമായി ബന്ധപ്പെട്ടാല്‍ മഹീന്ദ്രയുടെ ബൊലേറോ, ബൊലേറോ നീയോ, സ്കോര്‍പിയോ, എക്സ്യുവി 300, മറാസോ, ബൊലേറോ പിക്അപ്, ബൊലേറോ മാക്സി ട്രക് തുടങ്ങിയ വാഹനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കും. കൂടാതെ വിതരണം, ടെക്സ്റ്റ് ഡ്രൈവ് തുടങ്ങിയ വിവരങ്ങളും ലഭ്യമാകും.
ഇന്ത്യയിലെ ഗ്രാമളിലെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യവും സുഗപ്രദവുമായ രീതിയില്‍ മഹീന്ദ്രയുടെ സേവനം ലഭ്യമാക്കണം എന്നാണ് സിഎസ്സി ഗ്രാമീണ്‍ ഇ-സ്റ്റോറുമായി കൈകോര്‍ക്കുന്നതിലൂടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഉദ്ദേശിക്കുന്നത്.
ഈ പങ്കാളിത്തത്തിലൂടെ സിഎസ്സി ഗ്രാമീണിന്‍റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തി ഉള്‍പ്രദേശങ്ങളില്‍ മഹീന്ദ്ര വാഹനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ വഴിയും ഓഫ്ലൈന്‍ വഴിയുമുള്ള അന്വേഷണങ്ങള്‍ മെച്ചപ്പെടുത്താനുമാകും. ഗ്രാമീണ സംരംഭകര്‍ക്ക് വില്ലേജ് ലെവല്‍ എന്‍റര്‍പ്രണര്‍ സിഎസിയുടെ നൂതനമായ ഡിജിറ്റല്‍ ടൂളിലൂടെ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളെ കുറിച്ച് വിശദീകരിച്ച് നല്‍കാനും അവയിലൂടെ മഹീന്ദ്ര വാഹനങ്ങള്‍ക്കുള്ള താല്‍പ്പര്യം അറിയാനും അത് അംഗീകൃത ഡീലര്‍മാരിലേക്ക് എത്തിക്കാനും സാധിക്കും
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam