Print this page

കോഴിക്കോട് ആസ്റ്റര്‍ മിംസിന് 'സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോർ റെയർ ഡിസീസസ്' അംഗീകാരം

Recognition of 'Center of Excellence for Rare Diseases' by Aster Mims, Kozhikode Recognition of 'Center of Excellence for Rare Diseases' by Aster Mims, Kozhikode
കോഴിക്കോട് : പേശികളെയും നാഢികളെയും ബാധിക്കുന്ന രോഗങ്ങളുടെ ചികിത്സയില്‍ സവിശേഷ വൈദഗ്ദ്ധ്യം കരസ്ഥമാക്കുകയും മികച്ച ചികിത്സാഫലം ലഭ്യമാക്കുകയും ചെയ്തതിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോസയന്‍സസ് വിഭാഗത്തിന് 'സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോർ റെയർ ഡിസീസസ്' എന്ന അംഗീകാരം . കോഴിക്കോട് നടന്നപത്രസമ്മേളനത്തില്‍ വെച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സെൻ്റര്‍ ഓഫ് എക്‌സലന്‍സ് പ്രഖ്യാപനം നിര്‍വ്വഹിച്ചു.
കോടിക്കണക്കിന് രൂപ ചികിത്സാ ചെലവ് വരുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി പോലുള്ള ജനിതകമായ രോഗങ്ങള്‍ക്കും നാഢികളെയും പേശികളേയും ബാധിക്കുന്ന അനവധിയായ അസുഖങ്ങള്‍ക്കുള്ള ചികിത്സ ഒറ്റക്കുടക്കീഴില്‍ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ന്യൂറോമസ്‌കുലാര്‍ ക്ലിനിക് ആരംഭിച്ചത്. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിക്ക് പുറമെ മസ്‌കുലാര്‍ ഡിസ്‌ട്രോഫി, ന്യൂറോപതി, മയോപതി, മയോഫീനിയ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങള്‍ക്കുള്ള ചികിത്സ ഈ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലഭ്യമാകുന്നുണ്ട്. ഇന്ന് ഈ രംഗത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച സെന്ററുകളിലൊന്നാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലേതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
ചടങ്ങിൽ ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ മിംസ് കേരള & ഒമാന്‍), ശ്രീ. ഫിറോസ് ഖാന്‍ (സെക്രട്ടറി, പ്രസ്സ് ക്ലബ്ബ് കോഴിക്കോട്), ഡോ സുരേഷ്‌കുമാർ ഈ കെ ( ഹെഡ്-പീഡിയാട്രിക്സ്) ഡോ. നൗഫല്‍ ബഷീര്‍ (ഡെപ്യൂട്ടി സി എം എസ്) ഡോ സ്മിലു മോഹൻ ലാൽ (കൺസൽട്ടണ്ട്, പീഡിയാട്രിക് ന്യൂറോളജി), ഡോ ദിവ്യ പച്ചാട്ട് (സീനിയർ കൺസൽട്ടണ്ട്, മെഡിക്കൽ ജനറ്റിക്‌സ്), ഡോ ജ്യോതി മഞ്ചേരി (സീനിയർ കൺസൽട്ടണ്ട് - ഫീറ്റൽ മെഡിസിൻ) തുടങ്ങിയവര്‍ പങ്കെടുത്തു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam