Print this page

തൃശ്ശൂരില്‍ ക്യാമറകള്‍ക്കായുള്ള ആദ്യത്തെ എക്സ്‌ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ച് ഫ്യുജി ഫിലിം ഇന്ത്യ

Fuji Film India launches first exclusive camera store in Thrissur Fuji Film India launches first exclusive camera store in Thrissur
തൃശ്ശൂര്‍ : ഫ്യൂജിഫിലിം ഇന്ത്യ, കേരളത്തിലെ തങ്ങളുടെ ആദ്യത്തെ എക്സ്‌ക്ലൂസീവ് സ്റ്റോര്‍ തൃശൂരില്‍ ആരംഭിച്ചു. ഇതോടെ കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് ഇന്‍സ്റ്റക്‌സ് ഉള്‍പ്പെടെയുള്ള ഫ്യൂജിഫിലിമിന്റെ മുഴുവന്‍ ക്യാമറകളും ലഭ്യമാകും. സ്റ്റോര്‍ ഒരു ഫുള്‍ റീട്ടെയില്‍ ഷോപ്പാണ്. കൂടാതെ, എല്ലാ സേവനങ്ങളും റിപ്പയര്‍ സംബന്ധമായ ഉപഭോക്തൃ അന്വേഷണങ്ങളും കൊച്ചിയിലെ ഫ്യൂജിഫിലിം ഇന്ത്യയുടെ അംഗീകൃത സേവന കേന്ദ്രത്തില്‍ തന്നെയായിരിക്കും തുടര്‍ന്നും പരിഹരിക്കുക.1934 മുതല്‍ ഫേട്ടോഗ്രാഫിക് ഉപകരണങ്ങളുടെയും ഇമേജിംഗിന്റെയും മേഖലയില്‍ ലോകോത്തര നൂതന ഉല്‍പ്പങ്ങള്‍ വിതരണം ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് ഫ്യൂജി ഫിലിം ഇന്ത്യ. എക്‌സ് ആന്‍ഡ് ജിഎഫ് എക്‌സ് സീരീസ് ക്യാമറകള്‍ പോലുള്ളവ പ്രൊഫഷണല്‍ ഫേട്ടോഗ്രാഫര്‍മാര്‍, വ്‌ളോഗര്‍മാര്‍, കണ്ടന്റ് ക്രിയേറ്റേഴ്‌സ്, വെഡ്ഡിംഗ് ഫോേട്ടാഗ്രാഫര്‍മാര്‍ തുടങ്ങി നിരവധി ഉപഭോക്താക്കളെ സഹായിക്കുന്നു.
'ലോകമെമ്പാടുമുള്ള വിവാഹ ഫേട്ടോഗ്രാഫര്‍മാര്‍ ജി എഫ് എക്‌സ് സീരീസില്‍ നിന്നുള്ള വലുതും ഇടത്തരവുമായ ക്യാമറകളുടെ നവീകരണങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതേസമയം പുതിയ കാലത്തെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ഞങ്ങളുടെ എക്സ്-സീരീസ് ക്യാമറകളാണ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂരിലെ എക്സ്‌ക്ലൂസീവ് സ്റ്റോര്‍ ഈ വസ്തുതകളെ അടിസ്ഥാനമാക്കി നിര്‍മ്മിക്കുകയും ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും ടച്ച് ആന്‍ഡ് ഫീല്‍ സ്റ്റോറിലൂടെ ഉപഭോക്താവിലേക്ക് അടുപ്പിക്കുകയും ചെയ്യുന്നുവെന്ന് ഫ്യൂജിഫിലിം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഒപ്റ്റിക്കല്‍ ഡിവൈസസ് ആന്‍ഡ് ഇന്‍സ്റ്റാക്‌സ് ഡിവിഷനിലെ ഇ ഐ ഡി ജനറല്‍ മാനേജര്‍ അരുണ്‍ ബാബു പറഞ്ഞു.
'ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കപ്പെടുന്ന കേരളം, ഫ്യൂജിഫിലിം ഇന്ത്യയുടെ ഏറ്റവും മികച്ച വിപണികളിലൊന്നാണ്. ഇന്ത്യയില്‍ ഫ്യൂജിഫിലിമിന്റെ വിജയത്തില്‍ സംസ്ഥാനം ശക്തമായ സ്ഥാനം വഹിക്കുന്നുവെന്ന് ഫ്യൂജിഫിലിം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ നാഷണല്‍ സെയില്‍സ് ഹെഡ് രജിത് സി പറഞ്ഞു.
Rate this item
(0 votes)
Last modified on Tuesday, 22 February 2022 11:16
Pothujanam

Pothujanam lead author

Latest from Pothujanam