Print this page

ഹോണ്ടയുടെ ഹൈനസ് സിബി350, സിബി350ആര്‍എസ് മോഡലുകള്‍ ഇനി ഡിഫന്‍സ് കാന്‍റീനുകളിലും

Honda's High CB350 and CB350 RS models are now available in defense canteens Honda's High CB350 and CB350 RS models are now available in defense canteens
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ഹൈനസ് സിബി350, സിബി350ആര്‍എസ് എന്നീ മോഡലുകള്‍ ഇനി കാന്‍റീന്‍ സ്റ്റോര്‍ ഡിപാര്‍ട്ട്മെന്‍റുകളിലും (സിഎസ്ഡി) ലഭ്യമാകും. ഹോണ്ട ബിഗ് വിങ് ഉല്‍പ്പന്ന ശ്രേണിയില്‍ നിന്നുള്ള ഈ മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളുകള്‍ ആദ്യമായാണ് 35 സിഎസ്ഡി ഡിപ്പോകളില്‍ ലഭ്യമാക്കുന്നത്.
ഇന്ത്യന്‍ ഡിഫന്‍സുമായി ഹോണ്ട ടൂ വീലേഴ്സിന് ഏറെ കാലത്തെ ബന്ധമുണ്ടെന്നും നിലവാരമുള്ള ഉല്‍പ്പന്നങ്ങളും സര്‍വീസുമായി അവരെ സേവിക്കുന്നതില്‍ അഭിമാനിക്കുന്നുവെന്നും രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75-ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ തങ്ങളുടെ ബിഗ്വിങ് മോട്ടോര്‍സൈക്കിളുകളായ ഹൈനസ് സിബി350, സിബി350ആര്‍എസ് എന്നീ മോഡലുകള്‍ ഇന്ത്യയിലെ സിഎസ്ഡി ശൃംഖലകളില്‍ ലഭ്യമാക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഡിഫന്‍സ് സ്റ്റാഫുകള്‍ക്ക് സൗകര്യപ്രദമായ സിഎസ്ഡി അംഗീകരിച്ച പ്രത്യേക വിലകളിലായിരിക്കും ലഭ്യമാകുകയെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
സൗകര്യപ്രദവും തടസങ്ങളില്ലാത്ത വാങ്ങുന്നതിന് ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് https://afd.csdindia.gov.in/ ല്‍ ലോഗിന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്ത് ഇഷ്ടമുള്ള മോഡലും ഡീലറെയും തെരഞ്ഞെടുക്കാം. ഡീലറുടെ പക്കല്‍ ലഭ്യത ഉറപ്പായാല്‍ വേണ്ട രേഖകള്‍ (കാന്‍റീന്‍ കാര്‍ഡ്, കെവൈസി, പേയ്മെന്‍റ് വിവരങ്ങള്‍ തുടങ്ങിയവ) അപ്ലോഡ് ചെയ്താല്‍ ലോക്കല്‍ സപ്ലൈ ഓര്‍ഡറിന്‍റെ ഡിജിറ്റല്‍ കോപ്പി ലഭ്യമാകും.
ഹോണ്ട ഹൈനസ് സിബി350യുടെ ഡിഎല്‍എക്സ് വേരിയന്‍റിന്‍റെ സിഎസ്ഡി വില 1,70,580 രൂപയും, ഡിഎല്‍എക്സ് പ്രോയ്ക്ക് 1,74,923 രൂപയും, ഹോണ്ട സിബി350ആര്‍എസ് റേഡിയന്‍റ് റെഡ് മെറ്റാലിക് (മോണോടോണ്‍) വേരിയന്‍റിന് 1,74,923 രൂപയും, കറുപ്പിനൊപ്പം പേള്‍ സ്പോര്‍ട്സ് മഞ്ഞ (ഡ്യുവല്‍ ടോണ്‍) വേരിയന്‍റിന് 1,75,469 രൂപയുമാണ് വില (എക്സ്-ഷോറൂം, ന്യൂഡല്‍ഹി).
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam