Print this page

ഉപഭോക്താക്കള്‍ക്ക് എസ്യുവി ലീസിങ് സൗകര്യമൊരുക്കി ക്വിക്ക്ലീസ്-മഹീന്ദ്ര ഓട്ടോമോട്ടീവ് സഹകരണം

Quicklees-Mahindra Automotive partnership to provide SUV leasing facility to customers Quicklees-Mahindra Automotive partnership to provide SUV leasing facility to customers
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പ് കമ്പനിയുടെ ഭാഗമായ മഹീന്ദ്ര ഓട്ടോമേറ്റീവ് ക്വിക്ക്ലീസുമായി സഹകരിക്കുന്നു. ഇതിന്‍റ ഭാഗമായി ക്വിക്ക്ലീസ് ഇനി മഹീന്ദ്ര ഓട്ടോമേറ്റീവിന്‍റെ പോര്‍ട്ടലിലും മഹീന്ദ്ര ഓട്ടോയുടെ ഡീലര്‍ഷിപ്പ് ശൃംഗലയിലും ലഭ്യമാകും.
മഹീന്ദ്ര & മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്‍റെ വാഹനങ്ങള്‍ പാട്ടത്തിനും (ലീസ്) വരിസംഖ്യ (സബ്സ്ക്രിപ്ഷന്‍) അടിസ്ഥാനത്തിലും ലഭ്യമാക്കുന്നതിനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആണ് ക്വിക്ക്ലീസ്. ക്വിക്ക്ലീസ് മഹീന്ദ്ര ഓട്ടോമേറ്റീവുമായി സഹകരിക്കുന്നത് വഴി മഹീന്ദ്ര വാഹനങ്ങള്‍ വളരെ എളുപ്പത്തില്‍ ആളുകളിലേക്കെത്താന്‍ സഹായകമാകും.
മുംബൈ, പുനെ, ഡല്‍ഹി, നോയിഡ, ഗുരുഗ്രാം, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങി ഇന്ത്യയിലെ എട്ട് നഗരങ്ങളിലാണ് ക്വിക്ക്ലീസിന്‍റെ സേവനം ലഭ്യമാകുന്നത്. ഒരു മാസം 21,000 രൂപയാണ് വാടക വരുന്നത്. ഇന്‍ഷ്വറന്‍സ്, മെയിന്‍റനന്‍സ്, റോഡ് സൈഡ് അസിസ്റ്റന്‍സ് തുടങ്ങിയ കാര്യങ്ങള്‍ 'ക്വിക്ക്ലീസ്' ഏറ്റെടുക്കും. മാത്രമല്ല, അധിക ഡൗണ്‍പേയ്മെന്‍റ് നല്‍കേണ്ടതുമില്ല.
മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ കണക്കിലെടുത്ത് ഓരോ ഉപയോഗത്തിനും പണം നല്‍കുക എന്ന മോഡല്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റ് ഓട്ടോമേറ്റീവ് ഡിവിഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ വിജയ് നക്ര പറഞ്ഞു. തങ്ങളുടെ ഈ ലീസിങ് ഓപ്ഷന്‍ വഴി ഉപഭോക്താവിന് വളരെ ലളിതവും സുതാര്യവുമായി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വാഹനം സ്വന്തമാക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാഹനം വാടകയ്ക്കെടുക്കുന്നതും സബ്സ്ക്രിപ്ഷന്‍ ചെയ്യുന്നതും പുതിയ ഒരു ചെലവ് കുറഞ്ഞതുമായ മാര്‍ഗമായി മാറുകയാണ്. ലീസിങ് സബ്സ്ക്രിപ്ഷന്‍ വ്യവസായം അടുത്ത 5-10 വര്‍ഷത്തിനുള്ളില്‍ 15-20% വളരുമെന്ന് പ്രതീക്ഷിക്കുന്നു. മഹീന്ദ്ര എസ്യുവികളുടെ സമ്പൂര്‍ണ്ണ ശ്രേണി ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി പാട്ടത്തിന് കൊടുക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ക്വിക്ക്ലീസ് എസ്വിപിയും ബിസിനസ് തലവനുമായി തുറ മുഹമ്മദ് പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam