Print this page

യുപിഐ സുരക്ഷാ ബോധവത്ക്കരണ പരിപാടികളുമായി എന്‍പിസിഐ

NPCI launches UPI Security Awareness Program NPCI launches UPI Security Awareness Program
കൊച്ചി : നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍പിസിഐ) യുപിഐ ഡിജിറ്റല്‍ പണമടവ് സംവിധാനവും ചേര്‍ന്ന് ഉപയോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ, യുപിഐ സുരക്ഷാ, ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.എന്‍പിസിഐയും പ്രമുഖ ബാങ്കുകളും ഫിന്‍ടെക്കുകളും അടങ്ങുന്ന ശൃംഖല ഫെബ്രുവരി 1- മുതല്‍ 7 വരെ യുപിഐ സുരക്ഷാബോധവല്‍ക്കരണ വാരമായും ഫെബ്രുവരി മാസം യുപിഐ സുരക്ഷാ, ബോധവത്ക്കരണ മാസമായും ആചരിക്കും.
യുപിഐ സുരക്ഷാ, ബോധവത്ക്കരണ പരിപാടികള്‍ ആളുകളെ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നതിനുള്ള ഭയം മറികടക്കാന്‍ സഹായിക്കുകയും സുരക്ഷിതമായി യുപിഐ പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഈ പരിപാടിയിലൂടെ എല്ലാ ഉപയോക്താക്കളെയും യുപിഐ പണമിടപാടുകളെക്കുറിച്ച് ബോധവത്ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും എല്ലാ ഉപയോക്താക്കളും യുപിഐ സുരക്ഷാ കവചം എന്ന ആശയം പിന്തുടരണമെന്നും എന്‍പിസിഐ വാര്‍ത്താക്കുറുപില്‍ പറഞ്ഞു.
അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ യുപിഐ പ്ലാറ്റ്‌ഫോമില്‍ 30 കോടി പുതിയ ഉപയോക്താക്കളെയും പ്രതിദിനം 100 കോടി ഇടപാടുകളും പ്രതീക്ഷിക്കുവെന്നും സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ പോരാടാനുള്ള ഏറ്റവും ശക്തമായ പ്രതിരോധം ജാഗ്രതയും ഡിജിറ്റല്‍ സാക്ഷരതയുമാണെന്നും എന്‍പിസിഐ മാനേജിങ് ഡയറക്ടറും സിഇഒയുമായ ദിലീപ് അസ്‌ബെ പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam