Print this page

ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് സിഐഎസ് അധിഷ്ഠിത ‘വാല്‍മാറ്റിക്’ നോട്ടെണ്ണല്‍ യന്ത്രം അവതരിപ്പിച്ചു

കൊച്ചി: ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, ചെറുകിട, വാണിജ്യ മേഖലകളിലെ ഉപയോഗത്തിനായി ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് കോണ്‍ടാക്ട് ഇമേജ് സെന്‍സര്‍ സാങ്കേതികവിദ്യ അധിഷ്ഠിതമായുള്ള ‘വാല്‍മാറ്റിക്’ നോട്ടെണ്ണല്‍ യന്ത്രം അവതരിപ്പിച്ചു. ഇതിലൂടെ തങ്ങളുടെ വിപണി വിഹിതം ഇപ്പോഴത്തെ ആറു ശതമാനത്തില്‍ നിന്ന് 2024-ഓടെ 15 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. നോട്ടുകളുടെ എണ്ണപ്പിശകിലും വ്യാജ നോട്ടുകളുടെ കടന്നു വരവു കണ്ടെത്തുന്നതിലും ഉള്ള പ്രശ്നങ്ങള്‍ മറികടക്കാന്‍ ഈ സാങ്കേതികവിദ്യാ അധിഷ്ഠിത മുന്നേറ്റം സഹായകമാകും.
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ രേഖകള്‍ പ്രകാരം 2020-ല്‍ ഉന്നത ഗുണനിലവാരത്തില്‍ നിര്‍മിച്ച 92.17 കോടി രൂപയിലേറെ വരുന്ന കള്ള നോട്ടുകളാണ് പിടികൂടിയത്. ബാങ്കിങ് മേഖലയിലും ചെറുകിട, വാണിജ്യ മേഖലകളിലും നോട്ട് കൈകാര്യം ചെയ്യുന്ന സംവിധാനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് മുന്‍നിരയിലാണുള്ളത്. നിലവിലുള്ള 3ഡി, കളര്‍ സെന്‍സര്‍ വാല്യു കൗണ്ടറുകളെ അപേക്ഷിച്ച് വാല്‍മാറ്റിക് മുന്നിട്ടു നില്‍ക്കുയാണ്.
മഹാമാരിയെ തുടര്‍ന്നുള്ള സാമ്പത്തിക മാന്ദ്യം അടക്കം നിരവധി ഘടകങ്ങള്‍ മൂലം നോട്ടുകള്‍ കൈകാര്യം ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് ആവശ്യം വര്‍ധിച്ചു വരികയാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഗോദ്റെജ് സെക്യൂരിറ്റി സൊലൂഷന്‍സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് ഗ്ലോബല്‍ ഹെഡും, വൈസ് പ്രസിഡന്‍റുമായ പുഷ്കര്‍ ഗോഖലെ പറഞ്ഞു. 15 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ പ്രതിവര്‍ഷം ആയിരം യൂണിറ്റുകളുടെ വില്‍പനയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിസര്‍വ് ബാങ്കിന്‍റെ കണക്കുകള്‍ പ്രകാരം 500, 2000 രൂപകളുടെ കള്ളനോട്ടുകള്‍ കണ്ടെത്തുന്നതില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ബാങ്കുകളിലും വന്‍തോതില്‍ കറന്‍സി കൈകാര്യം ചെയ്യുന്നിടങ്ങളിലും കൂടുതല്‍ മെച്ചപ്പെട്ട യന്ത്രങ്ങള്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയാണിതു ചൂണ്ടിക്കാട്ടുന്നത്.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam