Print this page

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സിന് 18,791 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

New business premium for SBI Life Insurance is Rs 18,791 crore New business premium for SBI Life Insurance is Rs 18,791 crore
കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവിലെ 14,437 കോടിയെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍ 18,791 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് റെഗുലര്‍ പ്രീമിയം 36% വര്‍ദ്ധിച്ചു.
നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍ എസ്ബിഐ ലൈഫിന്‍റെ പ്രൊട്ടക്ഷന്‍ പുതിയ ബിസിനസ് പ്രീമിയം 26% വളര്‍ച്ച കൈവരിച്ച് 2,042 കോടി രൂപയിലെത്തി. പ്രൊട്ടക്ഷന്‍ വ്യക്തിഗത പുതിയ ബിസിനസ് പ്രീമിയം 27% വളര്‍ച്ചയോടെ 620 കോടി രൂപയായി. വ്യക്തിഗത ന്യൂ ബിസിനസ് പ്രീമിയം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവിനെ അപേക്ഷിച്ച് 43% വളര്‍ച്ചയോടെ 11,611 കോടി രൂപയിലെത്തി.
നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍ എസ്ബിഐ ലൈഫിന്‍റെ നികുതിക്ക് ശേഷമുള്ള ലാഭം 834 കോടി രൂപയാണ്. 1.50 എന്ന റെഗുലേറ്ററി ആവശ്യകത അപേക്ഷിച്ച് കമ്പനിയുടെ സോള്‍വന്‍സി അനുപാതം 2.09 ആയി ശക്തമായി തുടരുന്നു.
എസ്ബിഐ ലൈഫിന്‍റെ മാനേജ്മെന്‍റിന് കീഴിലുള്ള ആസ്തികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31ലെ 2,09,495 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 23% വര്‍ദ്ധിച്ച് 2,56,871 കോടി രൂപയിലെത്തി. ഡെറ്റ്-ഇക്വിറ്റി മിക്സ് 71:29 ആയി തുടര്‍ന്നു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Latest from Pothujanam